സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും പുതിയ തിരിച്ചറിയൽ കാർഡ് ഒരുക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കും രാജ്യാന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത കാർഡ് ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റിയാണ് പുറത്തിറക്കുക.
ഐഡി കാർഡ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗവൺമെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമത നൽകുന്നതിന്റെയും ഭാഗമായാണിത്.
അടിയന്തരമായി തിരിച്ചറിയൽ കാർഡ് പുതുക്കി എടുക്കേണ്ട സാഹചര്യം ഇല്ലെങ്കിൽ പൗരന്മാരും താമസക്കാരും അവരുടെ നിലവിലെ കാർഡ് കാലഹരണപ്പെടുന്നതുവരെ കാത്തിരിക്കാനും നിർദേശിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് iga.gov.bh വെബ്‌സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല