1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈ മാസം 22ന് പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

രാജ്യത്തിന്റെ തുടക്കത്തിന് കാരണമായ ആ ദിവസത്തിന്റെ ആഘോഷമാണ് ഓരോ വർഷവും ഫെബ്രുവരി 22ന് സ്ഥാപകദിനമായി ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് ഇത്തവണ സ്ഥാപക ദിനം വരുന്നത്. അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് പകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്‌ച അവധി ലഭിക്കാനിടയുണ്ട്.

മുൻ വർഷങ്ങളിൽ പൊതു അവധി വാരാന്ത്യ അവധി ദിനങ്ങളിൽ വരുമ്പോൾ തൊട്ടടുത്ത ദിവസമോ, അല്ലെങ്കിൽ മറ്റൊരു ദിവസമോ അവധി നൽകാറായിരുന്നു പതിവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.