1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: മോർഗേജുള്ളവർക്കും വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസമായി പലിശനിരക്കിൽ ഇളവ്. നിലവിൽ 4.75 ശതമാനമായിരുന്ന പലിശനിരക്ക് 4.5 ശതമാനമായാണ് കുറച്ചത്. ആറു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തുന്നത്.

ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് പലിശനിരക്ക് കുറയ്ക്കാൻ തീരുമാനം എടുത്തത്. ഇതിനു മുൻപ് നടന്ന രണ്ടു യോഗങ്ങളിൽ കമ്മിറ്റി പലിശ നിരക്ക് അതേപടി നിലനിർത്താനായിരുന്നു തീരുമാനിച്ചത്.

ഒട്ടേറെ സമ്മർദങ്ങളെ അതിജീവിച്ചാണ് ആശ്വാസകരമായ ഈ തീരുമാനം ഇക്കുറി ബാങ്ക് കൈക്കൊണ്ടത്. വരും മാസങ്ങളിൽ ഇനിയും പലിശനിരക്ക് കുറഞ്ഞേക്കുമെന്ന ശുഭസൂചന നൽകുന്ന തീരുമാനമാണിത്. തുടർച്ചയായ മൂന്നാം വട്ടവും കാൽ ശതമാനത്തിന്റെ കുറവുണ്ടായതു മൂലം മോർഗേജ് തിരിച്ചടവിലും മറ്റും കാര്യമായ കുറവ് അനുഭവപ്പെടും. പുതിയ മോർഗേജുകളുടെയും റീ മോർഗേജുകളുടെയും ട്രെൻഡ് നിശ്ചയിക്കാൻ ഈ തീരുമാനം ഉപകരിക്കും.

പലിശ നിരക്കിൽ കുത്തനെയുള്ള കുറവ് വരും മാസങ്ങളിൽ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.