1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2025

സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എ.ഐ. സഹായിക്കും. നാം കഴിവുകളും മറ്റു വിഭവങ്ങളുമെല്ലാം ഒരുമിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഓപ്പണ്‍ സോഴ്‌സ് സിസ്റ്റം നമ്മള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം എ.ഐ കാരണം ജോലി നഷ്‌പ്പെടുന്ന അവസ്ഥയാണ് ഏവരും ഭയക്കുന്ന ഒന്ന്. എന്നാല്‍ ടെക്‌നോളജി കാരണം ജോലി നഷ്ടപ്പെടില്ലെന്ന് ചരിത്രം നമുക്ക് കാണിച്ചുതന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അതിന്റെ സ്വഭാവം മാറുകമാത്രമേ ചെയ്യുന്നുള്ളൂ. എ.ഐ. മുന്നോട്ടുനയിക്കുന്ന ഭാവിയിലേക്കായി ജനങ്ങളുടെ കഴിവിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ എ.ഐ ടാലന്റ് പൂളുകളുണ്ട്. എ.ഐ അഭൂതപൂര്‍വമായ വേഗതയിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഭരണമെന്നത് വെല്ലുവിളികളെയോ എതിരാളികളെയോ നിയന്ത്രിക്കുക എന്നത് മാത്രമല്ലെന്നും ലോകത്തിന്റെ നല്ലതിനായി പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണെന്ന് മോദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.