1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2025

സ്വന്തം ലേഖകൻ: യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ് ചെയ്യാൻ അവർക്ക് അറിയാമെന്ന് ഉറപ്പാക്കുന്നത് മുതൽ ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നത് വരെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനാണ് കരാർ രൂപകൽപന ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ സാക്ഷരതാ സംരംഭങ്ങൾ ഉടമ്പടി അംഗങ്ങളുമായി വിശദമാക്കും. അത് കമ്മ്യൂണിറ്റി-വൈഡ് മുതൽ സ്കൂൾ അധിഷ്ഠിത സംരംഭങ്ങൾ വരെയാകാമെന്ന് ഇയർലി ചൈൽഡ്ഹുഡ് അതോറിറ്റി പ്രത്യേക പ്രൊജക്ട്സ് ഡയറക്ടർ ഫാത്തിമ അൽ മെൽഹി പറഞ്ഞു.

ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടി ഒപ്പുവച്ച യുഎഇ ചിൽഡ്രൻസ് ഡിജിറ്റൽ വെൽബീയിങ് ഉടമ്പടി, സുരക്ഷിതവും ഉചിതവുമായ ഓൺലൈൻ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ഹാനികരമായ ഉള്ളടക്കങ്ങളിലേയ്ക്കുള്ള കുട്ടികളുടെ സമ്പർക്കം കുറയ്ക്കുന്നതിനും സൈബർ ഭീഷണിയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

യുഎഇയിലെ ഏകദേശം 33 ശതമാനം കുട്ടികളും ഓൺലൈനിൽ ഭീഷണിക്കിരയാകുന്നതായി 2019 ലെ ഒരു ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിജിറ്റൽ ലോകത്ത് കുട്ടികളെ സംരക്ഷിക്കുക എന്നത് പങ്കിട്ട ഉത്തരവാദിത്തമാണെന്നും അതിന് വിവിധ മേഖലകൾ തമ്മിലുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡിജിറ്റൽ വെൽബീയിങ് കൗൺസിൽ ചെയർമാനുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. അതിനാൽ കുട്ടികളെ ദോഷകരമായ ഉള്ളടക്കത്തിൽ നിന്നും വർധിച്ചുവരുന്ന ഡിജിറ്റൽ വെല്ലുവിളികളിൽ നിന്നും സംരക്ഷിക്കുന്നതിന് വ്യക്തമായ ചട്ടക്കൂടുകളും ഫലപ്രദമായ നടപ്പാക്കൽ സംവിധാനങ്ങളും സ്ഥാപിക്കേണ്ടത് ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.