1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2025

സ്വന്തം ലേഖകൻ: അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഏതു ​ഗ്രഹത്തിലും വേട്ടയാടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ(എഫ്.ബി.ഐ) മേധാവി കശ്യപ് പട്ടേൽ (കാഷ് പട്ടേൽ). അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേലിന്റെ പ്രതികരണം.

എഫ്ബിഐക്ക് ചരിത്രപരമായ ഒരു പാരമ്പര്യമുണ്ട്. സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിബദ്ധതയുള്ളതുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി. പക്ഷേ അത് ഇന്ന് അവസാനിക്കുകയാണ്. കാഷ് പട്ടേൽ എക്സിൽ കുറിച്ചു.

പോലീസുകാർ നല്ല ഓഫീസർമാരായിരിക്കട്ടെയെന്നും എഫ്ബിഐയിൽ വിശ്വാസം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനതയ്ക്ക് അഭിമാനിക്കാവുന്ന വിധത്തിലേക്ക് എഫ്ബിഐ മാറും. അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ലോകത്തിന്റെ ഏത് കോണില്‍ പോയൊളിച്ചാലും വേട്ടയാടപ്പെടുമെന്നും ഇത് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. ആദ്യ ട്രംപ് സർക്കാരിൽ നാഷണൽ ഇന്റലിജൻസ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. 1980-ൽ ന്യൂയോർക്കിൽ ജനിച്ച കാഷിന്റെ കുടുംബവേരുകൾ ഗുജറാത്തിലാണ്.

റിച്ച്മെന്റ് സർവകലാശാലയിൽനിന്ന് ക്രിമിനൽ ജസ്റ്റിസ്, റേസ് സർവകലാശാലയിൽനിന്ന് നിയമബിരുദം യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽനിന്ന് അന്താരാഷ്ട്രനിയമത്തിൽ ബിരുദം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.