
സ്വന്തം ലേഖകൻ: ടെസ്ല മേധാവി ഇലോൺ മസ്കിന്റെ മകൻ മൂക്കിൽ കയ്യിട്ട് അഴുക്ക് കളഞ്ഞതിന് തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഓഫീസ് ഡെസ്ക് മാറ്റി എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇലോൺ മസ്കിനൊപ്പം നാല് വയസുകാരനായ മകൻ ലിറ്റിൽ എക്സ് ട്രംപിനെ കാണാൻ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. 150 വർഷം പഴക്കമുളള റെസൊല്യൂട്ട് ഡെസ്ക് ആണ് നവീകരിച്ചത്.
‘തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രസിഡന്റിന് ഏഴ് ഡെസ്കുകളിൽ ഒന്ന് ലഭിക്കും. ‘സി ആൻഡ് ഒ’ എന്ന് അറിയപ്പെടുന്ന ഈ ഓഫീസ് ഡെസ്ക് ആണ് മുൻ പ്രസിഡന്റായിരുന്ന ജോർജ് എച്ച് ഡബ്ല്യൂ ബുഷും മറ്റുളളവരും ഉപയോഗിച്ചിരുന്നത്. ഈ ഓഫീസ് താൽക്കാലികമായി നവീകരിക്കും, വളരെ പ്രധാനപ്പെട്ട ജോലിയാണിത്. പക്ഷേ ഇത് പുനഃസ്ഥാപിക്കുന്നത് വളരെ മനോഹരവുമാണ്’, മസ്കിന്റെ മകനെ മെൻഷൻ ചെയ്യാതെ ട്രംപ് സമൂഹിക മാധ്യമത്തിൽ കുറിച്ചു. എന്നാൽ ഈ മാറ്റം മസ്കിന്റെ സന്ദർശനത്തിന് പിന്നാലെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ ന്യൂയോർക് പോസ്റ്റ്, ന്യൂയോർക് ഡെയ്ലി ന്യൂസും റിപ്പോർട്ട് ചെയ്തു.
ജോർജിയൻ ശൈലിയിലുള്ള ‘സി ആൻഡ് ഒ’ ഡെസ്ക് വാൽനട്ട് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഗോൾഡൻ ഹാൻഡിലുകളും ഉണ്ട്. ഡെസ്‌കിൻ്റെ ചുരുക്കെഴുത്ത് ഒഹായോ റെയിൽവേയെ എന്നിവയെ സൂചിപ്പിക്കുന്നതാണ്. കാരണം ഡെസ്‌ക് റെയിൽവേയുടെ ഉടമകളിലൊരാൾക്ക് വേണ്ടി നിർമ്മിച്ചതാണ്, പിന്നീട് വൈറ്റ് ഹൗസിന് സംഭാവന നൽകുകയായിരുന്നു. ഓവൽ ഓഫീസിലെ ഏറ്റവും അറിയപ്പെട്ട ഡെസ്ക് ആണ് റെസൊല്യൂട്ട് ഡെസ്ക് എന്ന് അറിയപ്പെടുന്ന സി ആൻഡ് ഒ ഡെസ്ക്.
കഴിഞ്ഞ ദിവസം ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റിന് (ഡിഒജിഇ) കൂടുതൽ അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. ഈ ചടങ്ങിലാണ് മസ്കിനൊപ്പം മകനും വൈറ്റ് ഹൗസിലെത്തിയത്. വലിയ തോതിലുള്ള ജീവനക്കാരുടെ വിന്യാസം വെട്ടിക്കുറച്ച് ഫെഡറൽ വർക്ക് ഫോഴ്സ് കുറയ്ക്കാൻ ഡിഒജിഇയ്ക്ക് അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല