1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2025

സ്വന്തം ലേഖകൻ: ഫുജൈറയിലെ യുഎഇ-ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. പുതിയ അതിർത്തി പോസ്റ്റ് യുഎഇക്കും ഒമാനും ഇടയിലുള്ള യാത്ര സുഗമമാക്കുകയും കണക്ടിവിറ്റി വർധിപ്പിക്കുകയും ചെയ്യും.

വ്യാപാരം, യാത്ര എന്നിവ എളുപ്പമാക്കുകയും ചെയ്യും. വാം അതിർത്തിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി സംബന്ധിച്ചു.

യു എ ഇയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനവും തന്ത്രപരവുമായ ചുവടുവയ്പാണ് വാം അതിർത്തി ക്രോസിങ് പ്രവർത്തനാരംഭമെന്ന് അൽ ഖൈലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.