1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2011

സാമ്പത്തിക മാന്ദ്യത്തെ കുറിച്ചൊന്നും ജപ്പാനിലെ ഒരു ആഭരണശാല അറിഞ്ഞില്ലെന്ന്‌ തോന്നുന്നു. അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഈ ക്രിസ്‌മസിന്‌ വേണ്ടി ഒരുക്കിയിരിക്കുന്ന ക്രിസ്‌മസ്‌ ട്രീ സ്വര്‍ണല്‍ ആക്കുമായിരുന്നോ? അല്ല ഇനി ഇതിനായി ഉപയോഗിച്ചിരിക്കുന്നത്‌ 12 കിലോ സ്വര്‍ണമാണെന്ന്‌ പറഞ്ഞാല്‍ ആരായാലും മൂക്കത്ത്‌ വിരല്‍വച്ചുപോവില്ലേ? ടോക്യോയിലെ ഗിന്‍സയിലുളള ഒരു ആഭരണശാലയാണ്‌ വിലയേറിയ ക്രിസ്‌മസ്‌ ട്രീയുമായി കാഴ്‌ചവിരുന്നൊരുക്കുന്നത്‌.

ഈ സവിശേഷ ട്രീയില്‍ അലങ്കാരമായി തൂക്കിയിരിക്കുന്ന പൂക്കളും തോരണങ്ങളും വരെ സ്വര്‍ണത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എട്ട്‌ അടിയാണ്‌ സ്വര്‍ണ ട്രീയുടെ ഉയരം. ഗിന്‍സ ടണാക എന്ന ആഭരണശാലയാണ്‌ ഈ കാഴ്‌ചാവിസ്‌മയം ഒരുക്കി കൈയടി നേടുന്നത്‌.

സ്വര്‍ണ ക്രിസ്‌മസ്‌ ട്രീ വില്‍ക്കാനലല്ല എന്നും ക്രിസ്‌മസ്‌ ദിനം വരെ പ്രദര്‍ശിപ്പിക്കുന്നതിന്‌ വേണ്ടി മാത്രമാണെന്നും ഉടമകള്‍ പറയുന്നു. ഈ സ്വര്‍ണ ക്രിസ്തുമസ് മരത്തിന് ഏതാണ്ട് 20 ലക്ഷം രൂപ വില വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.