ബ്രിട്ടണില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇനിമുതല്‍ ഒരേശമ്പളം. കഴിഞ്ഞ കുറച്ച് നാളുകളായി ഇതിനുവേണ്ടിയുള്ള നിയമയുദ്ധത്തിലായിരുന്ന ബ്രിട്ടണിലെ സ്ത്രീകള്‍. ഇന്നാണ് ഈ നിയമയുദ്ധങ്ങള്‍ക്ക് പരിസമാപ്തി ഉണ്ടായിരിക്കുന്നത്. പാചകപ്പണിയും ശുചീകരണ ജോലിയും കാറ്ററിംഗ് ജോലിയും ചെയ്യുന്ന 174 സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ക്ക് തീര്പ്പ്ക ല്പിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് ഇട്ടിരിക്കുന്നത്.
തുല്യ ശമ്പളം വേണമെന്ന് പറയുന്ന നൂറുകണക്കിന് പരാതികളാണ് പല കോടതികളിലും കെട്ടിക്കിടക്കുന്നത്. അവയ്ക്കെല്ലാമാണ് ഒറ്റ വിധിയിലൂടെ പരിഹാരം ഉണ്ടായിരിക്കുന്നത്. ബിര്മിംങ്ങ്ഹാം സിറ്റി കൗണ്‍സിലില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത്തരം പരാതികള്‍ക്ക് ഇപ്പോള്‍ ഒരു പരിഹാരം ഉണ്ടായിരിക്കുകയാണ്.
പുരുഷന്മാര് ചെയ്തുവരുന്ന പല ജോലികളും സ്ത്രീകള്‍ ചെയ്താല്‍ പുരുഷന്മാര്ക്ക് ലഭിച്ചിരുന്നത്രയും ശമ്പളം കൊടുത്തിരുന്നില്ല. അത് മാത്രമല്ല ബോണസിന്റെ കാര്യത്തില്‍പ്പോലും കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. ഇതെല്ലാംകൊണ്ടാണ് സ്ത്രീകള്‍ പരാതിയുമായി കോടതിയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല