ചാംപ്യന്‍സ് ചലഞ്ച് ഹോക്കിയില്‍ ഇന്ത്യന്‍ വിജയഗാഥ തുടരുന്നു. പൂള് എയില്‍ ഇന്ത്യ പോളണ്ടിനെ എതിരില്ലാത്ത ഏഴുഗോളുകള്ക്കു മുക്കി. യുവരാജ് വല്മീകി (2),തുഷാര്‍ ഖണ്ഡേ ക്കര് (2) ശിവേന്ദ്ര സിങ്, മന്‍പ്രീത് സിങ്, ബിരേന്ദര്‍ ലാക്ര എന്നിവര്‍ ഇന്ത്യന്‍ സ്കോറര്‍മാര്‍.
ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്നു രണ്ടു ജയവും ഒരു സമനിലയുമായി ഇന്ത്യ (7 പോയിന്റ്) ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഇന്നലത്തെ മറ്റു മത്സരങ്ങളില്‍ പുള്ബിയില് അര്‍ജന്റീന മലേഷ്യയെ തോല്‍പ്പിച്ചു. ജപ്പാന് ക്യാനഡയെ അട്ടിമറിച്ചു (2-1). പുള്‍ ബിയില്‍ ഏഴു പോയിന്റുള്ള അര്‍ജന്റീന ഒന്നാമന്. ജപ്പാന്( 5 പോയിന്റ്) രണ്ടാമതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല