മാഞ്ചസ്റ്റര്‍: പുല്ല്ലൂരാംപാറ ബാഥാനിയ ധ്യാന കേന്ദ്രത്തിലെ ഫാ: കുര്യന് പുരമഠം നയിക്കുന്ന ധ്യാനം ഡിസംബര്‍ 9,10,11 തീയ്യതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും. ലോന്ഗ്സൈറ്റിലെ സെന്റ് ജോസഫ് പള്ളിയില്‍ ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി ഒന്‍പതു വരെയും ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം അഞ്ച് വരെയും ഞായറാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെയുമാണ് ധ്യാന പരിപാടികള്‍.
ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌന്സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ ലഘു ഭക്ഷണം ക്രമീകരിച്ചു നല്‍കും. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൌകര്യവും ലഭ്യമാണ്. ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ ഡയറക്ട്ടര്‍ ഫാ: മാത്യു ചൂരപ്പൊയികയില്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
ST. JOSEPH CHURCH
PORTLAND CRESCEND
LONGSIGHT
MANCHESTER M130BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല