സാക്ഷാല്‍ ബിഗ് ബി വരെ സര്‍ട്ടിഫിക്കറ്റ് നല്കിയ ‘കൊലവെറി’ പാട്ടിന് താരസുന്ദരി ശ്രുതിഹാസന്റെയും അഭിനന്ദനം. ‘വൈ ദിസ് കൊലവെറി ഡി’ തനിക്കേറെ ഇഷ്ടപ്പെട്ട ഗാനമാണെന്നാണ് ചിത്രത്തിലെ നായികയായ ശ്രുതി പറയുന്നത്.
കൂട്ടുകാരുമൊത്തുള്ള പാര്‍ട്ടികള്‍ക്കും കാറില്‍ യാത്ര ചെയ്യുമ്പോഴും താന്‍ ‘കൊലവെറി’ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ശ്രുതി വ്യക്തമാക്കിയത്. ഇതിനിടെ ഗായകനും നായകനുമായ ധനുഷിനെ അഭിനന്ദനങ്ങളാല്‍ മൂടാനും ശ്രുതി മറക്കുന്നില്ല. ധനുഷിന്റെ ശബ്ദമാണ് ഈ ഗാനത്തിന്റെ മാസ്മരികതയ്ക്ക് കാരണമെന്നാണ് ശ്രുതിയുടെ അഭിപ്രായം. പാട്ടില്‍ ധനുഷ് നല്‍കിയിരിക്കുന്ന ഭാവങ്ങള്‍ മനോഹരമാണെന്നും ശ്രുതി തുറന്നു പറഞ്ഞു.
രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയാണ് ‘കൊലവെറി’ പാട്ടിന്റെ സിനിമയായ ‘3’ സംവിധാനം ചെയ്യുന്നത്. ‘വൈ ദിസ് കൊലവെറി ഡി’ എന്നു തുടങ്ങുന്ന ഗാനം ഇതിനകം ആസ്വാദകര്‍ നെഞ്ചേറ്റി കഴിഞ്ഞു. ചിത്രത്തില്‍ ശ്രുതി ഹാസനും ധനുഷും ചേര്‍ന്ന് ഒരു പ്രണയഗാനവും പാടിയിട്ടുണ്ട്. ധനുഷും ശ്രുതിയും ഈ സിനിമയോടെ അല്‍പ്പം അടുപ്പത്തിലാണെന്നും അതിനാലാണ് ശ്രുതി തന്റെ കാമുകനായ നടന് സിദ്ധാര്‍ത്ഥിനെ ഉപേക്ഷിച്ചതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
ഈ ചിത്രത്തില്‍ ഇരുവരും അടുത്തിടപഴകുന്ന രംഗങ്ങളുണ്ടെന്ന പ്രചാരണവും ഈ ഗോസിപ്പുകളെ ശക്തമാക്കിയിരുന്നു. സംവിധായകയായ ഭാര്യ സൌന്ദര്യ ഇതൊന്നും കാണുന്നില്ലേ എന്ന മട്ടിലായിരുന്നു ഈ വിവാദങ്ങള്‍. ഇതിനിടെ ധനുഷിനുള്ള ശ്രുതിയുടെ പുകഴ്ത്തലുകളും ഗോസിപ്പുകാരുടെ ശ്രദ്ധയില്‍ ഇടം നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല