മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ കേരളം നീറിപ്പുകയുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖവാസത്തിന് പോകുന്നു. ഊട്ടിയിലെ കോടനാട്ടെ അവധിക്കാല ബംഗ്ലാവിലേയ്ക്ക് പുറപ്പെടുകയാണ് തലൈവി.
അണക്കെട്ട് വിഷയത്തില്‍ തങ്ങളുടെ നിലപാടാണ് ശരിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രണ്ടാമതും കത്തെഴുതിയശേഷമാണ് ജയ സുഖവാസത്തിന് പുറപ്പെടുന്നത്. കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങള്‍ ഭയചകിതരായി കഴിയുമ്പോഴാണ് ജയലളിതയുടെ സുഖവാസം.
നീലഗിരി ജില്ലയിലെ കോടനാട് എസ്‌റ്റേറ്റിലെ വസതിയിലേക്ക് അവര്‍ ബുധനാഴ്ച പുറപ്പെടും. തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത ഒന്നുരണ്ടാഴ്ച തലൈവി കോടനാട്ടായിരിക്കുമെന്നാണ് അറിയുന്നത്. അവിടെയിരുന്നാവുമത്രേ ഭരണവും.
വന്‍സുരക്ഷയിലായിരിക്കും കോടനാട്ടെ താമസം വളരെ അടുപ്പമുള്ളവര്‍ക്ക് മാത്രമേ തലൈവിയെ കാണാനും സംസാരിക്കാനുമെല്ലാം അവസരം ലഭിയ്ക്കുകയുള്ളു.
മെയില്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം ഇതാദ്യമായാണ് ജയലളിത കോടനാടേക്ക് തിരിക്കുന്നത്. നീലഗിരിയുടെ സുഖശീതളിമ എന്നും ജയയെ മോഹിപ്പിക്കുന്ന ഒന്നാണ്. ഡിഎംകെ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷക്കാലം ജയലളിതയും തോഴി ശശികലയും അവിടെയായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജയലളിത എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നാണ് പ്രധാമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജയലളിത അതിന് തയ്യാറാകുമോ എന്നകാര്യത്തില്‍ സംശയം ബാക്കിയാണ്.
ആശങ്ക പരത്താനായി കേരളം കെട്ടുകഥകളുണ്ടാക്കുകയാണെന്നും ഇത് നിയന്ത്രിക്കണമെന്നും ജയലളിത മന്‍മോഹന് എഴുതിയ രണ്ടാമത്തെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല