മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം തിളച്ചുമറിയുമ്പോള്‍ സമരം നടത്തുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും പ്രശ്നപരിഹാരം ആവശ്യപ്പെട്ടും സീരിയല്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും തെരുവില്‍.
കൈരളി ടിവിയുടെ ജനപ്രിയ പരിപാടിയായ താരോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുപ്പതോളം കലാകാരന്മാരാണ് എറണാകുളത്ത് വെണ്ണലമുതല് പാലാരിവട്ടം ജങ്ഷന് വരെ മാര്‍ച്ച് നടത്തിയത്. പുതിയ ഡാം നിര്‍മിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് മാര്‍ച്ചില്‍ അണിചേര്‍ന്ന സംഗീതസംവിധായകന് ജാസി ഗിഫ്റ്റ്, സിനിമാസീരിയല്‍ താരങ്ങളായ ബീന ആന്റണി, ഉഷ എന്നിവര്‍ പറഞ്ഞു.
നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയില്‍ തങ്ങളും പങ്കുചേരുന്നു. കലാകാരന്മാര്ക്കും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അത് ഉള്‍ക്കൊണ്ടാണ് മാര്‍ച്ച് നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. അനില ശ്രീകുമാര്‍ , രാജീവ് രംഗന് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല