1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011

മുല്ലപ്പെരിയാര്‍ പ്രശ്‌നം നീറിപ്പുകയുമ്പോള്‍ നവംബര്‍ 25ന് പുറത്തിറങ്ങിയ അണക്കെട്ട് സിനിമ ഡാം 999 വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നു. മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമായിരുന്നു നടന്നത്. തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്തു.

ഇപ്പോള്‍ ചിത്രം ഇന്ത്യലെവിടെയും പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍. ചൊവ്വാഴ്ച ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത ഇവര്‍ ഡാം 999 ഇന്ത്യയില്‍ മൊത്തത്തില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡാം 999 കേരളസര്‍ക്കാറിന്റെ ഗൂഡാലോചനയുടെ സന്തതിയാണെന്നും മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ തമിഴ്‌നാടിനെതിരെ ഈ ഇംഗ്ലീഷ് ചിത്രം കേരളം ആയുധമാക്കുകയാണെന്നുമാണ് തമിഴ്‌നാട്ടുകാരുടെ വാദം. എന്നാല്‍ ഇതില്‍ മുല്ലപ്പെരിയാര്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭീഷണിയുയര്‍ത്തുന്ന വന്‍അണക്കെട്ടുകളാണ് വിഷയമാക്കിയിരിക്കുന്നതെന്ന് സോഹന്‍ റോയ് പലതവണ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ തമിഴ്‌നാട്ടുകാര്‍ തയ്യാറല്ല.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് ഡാം 999 ജനശ്രദ്ധയാകര്‍ഷിച്ചെങ്കിലും വിചാരിച്ചരീതിയില്‍ തൃപ്തികരമല്ല ചിത്രമെന്നാണ് നിരൂപകരുടെ പക്ഷം. അണക്കെട്ട് പ്രശ്‌നമുള്‍പ്പെടുത്തി ഒരു പ്രണയകഥയാണ് സോഹന്‍ റോയ് പറയുന്നത്. എന്നാല്‍ പലരും ചോദിക്കുന്നത്. തമിഴ്‌നാട് ആരോപിക്കുന്ന രീതിയില്‍ ഇതൊരു ഹാര്‍ഡ് കോഡ് അണക്കെട്ട് ചിത്രമല്ലെന്നാണ് നിരൂപകപക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.