1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011

സിനിമ സംവിധായകരായ കമലിനും ജയരാജിനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരും സംവിധാനം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണു തീരുമാനം. സംഘടനയെയും ഭാരവാഹികളെയും അപമാനിക്കും വിധം മാധ്യമങ്ങളില്‍ സംസാരിച്ചെന്ന് ആരോപിച്ചാണു നടപടി.

അസോസിയേഷന്‍റെ വിലക്കു മറികടന്ന് ഈ മാസം 25ന് ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതും വിലക്കിനു കാരണമായി. അതേസമയം തനിക്കെതിരേ നടപടിയെടുത്ത ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ നടപടിക്കു ഫെഫ്ക അസോസിയേഷന്‍ മറുപടിനല്‍കുമെന്നു സംവിധായകന്‍ ജയരാജ്.

സംഘടനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇനിയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ വേണോയെന്നു തീരുമാനിക്കേണ്ടതു ഫെഫ്കയാണ്. പ്രൊജക്റ്റുകളുമായി മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ ഫെഫ്കയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വിലക്കു ലംഘിച്ചെന്ന ആരോപണം തെറ്റാണെന്നു സംവിധായകന്‍ കമല്‍ ഇതോടൊപ്പം വ്യകതമാക്കി. താനല്ല ചിത്രം റിലീസ് ചെയ്തത്. താന്‍ വിലക്കു ലംഘിച്ചെന്നത് അവരുടെ തെറ്റിദ്ധാരണയാണ്. ചിത്രത്തിന്‍റെ നിര്‍മാതാവിനെയും വിതരണക്കാരനെയും വിലക്കാതെ തനിക്കെതിരേ നടപടിയെടുത്തതെന്തിനെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലക്ക് തന്നെ ബാധിക്കുമോയെന്നു പറയാനാകില്ല. സിനിമ സംവിധാനം ചെയ്യണോയെന്നു തീരുമാനിക്കുന്നതു താനാണ്. മറ്റുള്ളവരല്ല. സിനിമ സംവിധാനം ചെയ്ത ശേഷമേ വിലക്കുന്ന പ്രശ്നം ഉദിക്കുകയുള്ളൂ. വിലക്കിനെക്കുറിച്ചു സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുമായി ആലോചിക്കും. സിനിമ രംഗത്തു പലര്‍ക്കും വിലക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ട് അവര്‍ക്കെന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും കമല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.