യൂറോയുടെ പതനം ഏതാണ്ട് ഉറപ്പായതായി റിപ്പോര്‍ട്ട്. ബാങ്കുകളാണ് ഈ സൂചന നല്‍കിയത്. യൂറോയുടെ പതനത്തിന് തയ്യാറെടുത്തുകൊള്ളാനാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യൂറോപ്പിലെ ഏതാണ്ട് എല്ലാ ബാങ്കുകളുംതന്നെ യൂറോയുടെ പതനത്തിന് തയ്യാറെടുക്കണം എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബില്യണ്‍ കണക്കിന് യൂറോയുടെ കടത്തിലാണ് പല യൂറോപ്യന്‍ രാജ്യങ്ങളും. യൂറോയുടെ പതനം ഇല്ലാതാക്കാന്‍ ജര്‍മ്മനിയും ഫ്രാന്‍സും ബ്രിട്ടണും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാംതന്നെ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വിജയിക്കുമെന്ന് തോന്നുന്നില്ല എന്നുതന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗ്രീസും ഇറ്റലിയും സ്പെയിന് പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ യൂറോയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് ഇപ്പോള്‍ അറിയുന്ന വിവരം. കൂടാതെ ബ്രിട്ടീഷ് ബാങ്കുകളും പറയുന്നത് യൂറോയുടെ പതനത്തെക്കുറിച്ചാണ്. പതിനേഴ് രാജ്യങ്ങളുടെ കൂട്ടമായ യൂറോപ്യന്‍ യൂണിയന് ബ്രിട്ടീഷ് ബാങ്കുകളെ തകര്‍ത്ത് തരിപ്പണമാക്കിയെന്നാണ് ഉയരുന്ന ആരോപണങ്ങളില്‍ ഒന്ന്.
ഇപ്പോള്‍ ബ്രിട്ടണിലെ മിക്കവാറും ബാങ്കുകളും കാര്യമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ശീതകാല ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നമായിരിക്കുകയാണ്. രാജ്യം വന്‍ കടക്കെണിയിലേക്കാണ് പോകുന്നതെന്നാണ് ജോര്‍ജ്ജ് ഒസ്ബോണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് ബാങ്കുകളുടെ നില കുറച്ചുകൂടി പരിതാപകരമാക്കി. യൂറോപ്പില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് ലഭിക്കുന്ന സൂചനകളെന്നാണ് ചില രാജ്യങ്ങളിലെ നേതാക്കന്മാരെങ്കിലും പറയുന്നത്. ബില്യണ്‍ കണക്കിന് യൂറോ യൂറോപ്യന്‍ യൂണിയനും മറ്റും കടംകൊടുക്കാന്‍ ശ്രമിച്ച ഫ്രാന്‍സിലെയും ജര്‍മ്മനിയിലേയും ബാങ്കുകളും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല