വെറും എട്ട് വയസ്സുകാരായ കുട്ടികള്‍ക്ക് വിശാലമായ ലൈംഗിക വിദ്യാഭ്യാസം ബ്രിട്ടന് നല്കുമ്പോള്, ലോകത്തില്‍ ആദ്യം എന്ന അവകാശവാദത്തോടെ വിയന്നയില്‍ ഒരു സെക്സ് കോളേജ് തുറന്നിരിക്കുകയാണ്!! നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുളള പരിണയ പാഠങ്ങളാണിവിടെ പഠിപ്പിക്കുന്നത്.
പതിനാറ് തികഞ്ഞ ആര്‍ക്കും ഈ അന്താരാഷ്ട്ര സെക്സ് കോളജില്‍ ചേര്‍ന്ന് പഠിക്കാം. ഫീസ് 1,400 പൗണ്ട്. ഇത് ലോകത്ത് ആദ്യമായി നിലവില്‍ വന്ന ‘ അപ്ലൈഡ് സെക്ഷ്വാലിറ്റി കോളജ് ആണെന്നാണ് പ്രധാനാധ്യാപികയായ യല്‍വ മരിയ തോംപ്സണ് പറയുന്നത്.
എന്നാല്‍, വിദ്യാര്‍ത്ഥിനികളെയും വിദ്യാര്‍ത്ഥികളെയും ഒരുമിച്ച് കഴിയാന്‍ അനുവദിക്കുന്ന കോളജില്‍ മാംസക്കച്ചവടമാണ് നടക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്. സ്ഥാപനത്തെക്കുറിച്ച് ഓസ്ട്രിയന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട പ്രകോപനപരമായ പരസ്യങ്ങളും ഇതിനോടകം നിരോധിച്ചുകഴിഞ്ഞു. ആദ്യ സെക്സ് കോളേജിന്റെ ഭാവി എന്താണെന്ന് ഇനി കണ്ടുതന്നെയറിയണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല