മാഞ്ചസ്റ്റര്‍: അടുത്തിടെ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും വ്യാപകമായിരിക്കുന്ന മോഷണ പരമ്പരയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് മാഞ്ചസ്റ്റര്‍ യൂണിറ്റു അപലപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പത്തോളം മലയാളികളുടെ കുടുംബങ്ങളിലാണ് മോഷണം അരങ്ങേറിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രവാസി കേരള കോണ്‍ഗ്രസ് മാഞ്ചസ്റ്റര്‍ യൂണിറ്റ് മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ പോലീസിനു പരാതി നല്‍കും.
മോഷണം വ്യാപകമായതിനെ തുടര്‍ന്നു ഇന്നലെ വിഥിന്‍ഷോയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. യൂണിറ്റ് പ്രസിഡണ്ട് മനോജ് വെളിത്തലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജോജി ചക്കാലക്കല്‍ സെക്രട്ടറി ലൈജു മാനുവല്‍, ഷാജി വാരാക്കുടി, സാബു ചുണ്ടക്കാട്ടില്‍, സണ്ണിക്കുട്ടി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല