പാകിസ്താനിലെ കേബിള്‍ ടി.വി. ശൃംഖലകള്‍ ബി.ബി.സി. വേള്‍ഡ് ന്യൂസ് ചാനലിന് വിലക്കേര്‍പ്പെടുത്തി. പാക് ചാര സംഘടനയും താലിബാന്‍ പോരാളികളും തമ്മിലുള്ള രഹസ്യബന്ധത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്നാണിത്.
നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ‘സീക്രട്ട് പാകിസ്താന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി.യില്‍ വന്നത്. മറ്റു ഭാഗങ്ങളില്‍ നേരത്തേ കാണിച്ച ഡോക്യുമെന്ററി കഴിഞ്ഞ ശനിയാഴ്ചയാണ് പാകിസ്താനില്‍ സംപ്രേഷണം ചെയ്തത്.
ഇത് പാകിസ്താന്റെ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചാണ് വിലക്ക്. പാക് വിരുദ്ധ പരിപാടികള്‍ കാണിക്കുന്ന എല്ലാ വിദേശ ചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് ഓള്‍ പാകിസ്താന്‍ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല