എച്ച്ഐവി-എയ്ഡ്സ് ബാധിച്ച് ലോകത്ത് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി യുഎന്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എങ്കിലും തങ്ങളുടെ എച്ച്ഐവിബാധയേക്കുറിച്ച് അജ്ഞരായ നിരവധിപേര്‍ ഇന്നും ലോകത്തുണ്െടന്നും ഈ അജ്ഞത കാരണം ഇവര്‍ക്ക് ചികില്‍സ നിഷേധിക്കപ്പെടുന്നുണ്െടന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മെച്ചപ്പെട്ട ചികില്‍സാസംവിധാനങ്ങളും ബോധവത്കരണവും കാരണമാണ് മരണനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നത്. എയ്ഡ്സും അനുബന്ധ രോഗങ്ങളും ബാധിച്ച് 2005ല്‍ ലോകത്താകെ 20.20 ലക്ഷം പേര്‍ മരിച്ചപ്പോള്‍ 2010ല്‍ മരണസംഖ്യ 18 ലക്ഷമായി കുറഞ്ഞതായി റിപ്പോര്‍ട്ടു പറയുന്നു.നിലവില്‍ ലോകത്ത്് 3.40 കോടി ജനങ്ങള്‍ എച്ച്ഐവിബാധിതരാണ്. ഇതില്‍ 15 വയസില്‍ താഴെയുള്ള 30 ലക്ഷം കുട്ടികളുമുള്‍പ്പെടുന്നു. 2010ല്‍ പുതുതായി 27 ലക്ഷം പേര്‍ക്കാണ് എച്ചഐവി ബാധിച്ചത്.
അതേസമയം റഷ്യയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 10 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2011 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 48,363 എയ്ഡ്സ് കേസുകളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷാവസാനം ഇത് 62,000 ആകുമെന്ന് റഷ്യയിലെ എയ്ഡ്സ് റിസേര്‍ച്ച് സെന്ററിന്റെ തലവനായ വാഡിം പെക്രോവിസ്കി പറഞ്ഞു.
ഇര്‍കുഷ്ക് മേഖലയിലാണ് ഏറ്റവും അധികം എയ്ഡ്സ് രോഗികളുള്ളത്. ഇവിടുത്തെ ജനസംഖ്യയുടെ 1.3 ശതമാനം ആളുകളും രോഗബാധിതരാണ്. സമാരാ, ലെനിനിന്‍ഗ്രാഡ് എന്നിവടങ്ങളിലെ സ്ഥിതിയും വിത്യസ്തമല്ല. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്ത് ഇതുവരെ 104,257 പേരാണ് എയ്ഡ്സ് രോഗത്തെ തുടര്‍ന്ന് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല