1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2011

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ യുവാക്കള്‍ക്കിടയില്‍ ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തില്‍ യുവാക്കളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പരസ്വങ്ങള്‍ ഒരുക്കുന്നു. 1999നും 2008നുമിടയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലുണ്ടായ ആത്മഹത്യകളില്‍ 64ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. ഇതു കണക്കിലെടുത്താണ് ബോധവത്കരണ ക്ലാസ്സുകള്‍ നത്താനുമ പരസ്യങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചിരിക്കുന്നത്.

സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സ്‌കൂളുകള്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയിലാണ് ആത്മഹത്യയ്‌ക്കെതിരായ ബോധവത്കരണം കൂടുതലായി ആവശ്യമായി വരുന്നതെന്ന് പബ്ലിക് ഹെല്‍ത് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനാല്‍ തന്നെ യുവാക്കളുടെ ഇടയില്‍ ആത്മഹത്യയ്‌ക്കെതിരായ ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് വളരെ എളുപ്പം ധാരാളം ആളുകളില്‍ എത്തുന്ന രീതിയിലാണ് ചെയ്യേണ്ടതെന്നും ഇതിനാല്‍ യുവാക്കള്‍ ഏററവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി നടത്തുന്നതായിരിക്കും കൂടുതല്‍ പ്രയോജനപ്പെടുക എന്ന് കരുതുന്നതായും ഇവര്‍ പറയുന്നു.

ആത്മഹത്യാ പ്രേരണയുള്ളവര്‍ക്ക് ശരിയായ രീതിയിലുള്ള കൗണ്‍സിലിംഗ് നല്‍കുക, സമൂഹത്തില്‍ അവര്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ അവരെ പ്രേരിപ്പിക്കുക എന്നിവയാണ് ഇതു കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നതെന്ന് ആഗോഗ്യ ഏജന്‍സി ചീഫ് എക്‌സിക്യുട്ടീവായ എഡ്ഡി റൂണി പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സംബന്ധിച്ച് ആത്മഹത്യയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ മിക്ക കേസുകളിലും സമാനമാണ്.

ഇവയെ തടയുന്നതിനും ഇവയില്‍ നിന്നും ആത്മഹത്യയിലേക്കു പോകാതെ മനസ്സിനെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവ് ഉണ്ടാകുന്നതിനുമാവശ്യമായ സഹായങ്ങള്‍ പബ്ലിക് ഹെല്‍ത് ഏജന്‍സിയും അതിന്റെ സഹായ സംഘടനകളും വഴി മാത്രമല്ല ലോക്കല്‍ ഓര്‍ഗനൈസേഷന്‍സിന്റെ സഹായത്തോടു കൂടിയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.