ഓസ്ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന തനിക്ക് കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നടി വിമലാ രാമന്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സോഹന്‍ റോയ് ഒരുക്കിയ ഡാം 999 എന്ന സിനിമയില്‍ മുഖ്യ വേഷം ചെയ്തത് വിമലാ രാമനായിരുന്നു. എന്നാല്‍ കഥയെക്കുറിച്ച് അറിയാതെയാണ് താന്‍ സിനിമയില്‍ അഭനയിച്ചതെന്നാണ് ഇപ്പോള്‍ വിമല പറയുന്നത്.
ചിത്രം തമിഴ്നാട്ടില്‍ നിരോധിക്കുകയും തമിഴ് ആരാധകരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വിമലയുടെ കുമ്പസാരം. 1975ല്‍ ചൈനയിലുണ്ടായ ബാന്‍ക്വി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഡാം 999ന്റേതെന്നാണ് താന്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ ഇത് കേരളത്തിലെ മുല്ലപ്പെരിയാന്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ഇതേവിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കത്തിലാണെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് വിമലാരാമന് പറഞ്ഞു. ഇപ്പോള്‍ തമിഴ്നാട്ടില്‍ ചിത്രം നിരോധിച്ചെന്ന് സുഹൃത്തുക്കള്‍ വഴിയാണ് അറിഞ്ഞത്. ഒരാളുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ തനിയ്ക്ക് ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞു. വിമലാരാമനെ തമിഴ്നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഒരു തമിഴ് സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമലാരാമന് ന്യായീകരണവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല