1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2011

രാജ്യത്തെ ഏറ്റവും മികച്ച കോസ്മറ്റിക് ഡോക്ടര്‍മാരില്‍ ഒരാളായപീറ്റര്‍ ടഌസ്റ്റി രോഗികളുടെയും നഴ്‌സുമാരുടെയും ഫോട്ടോകള്‍ അശ്ലീല ചിത്രങ്ങളില്‍ ഉപയോഗിച്ചതിന് അറസ്റ്റിലായി. ഇയാള്‍ തന്നെ പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്ന് മുഖം വെട്ടിമാറ്റി അശ്ലീല ചിത്രങ്ങളില്‍ ഉപയോഗിക്കുകയായിരുന്നു രീതി.

രോഗികള്‍ക്കിടയിലും ആശുപത്രി ജീവനക്കാര്‍ക്കിടയിലും നല്ല അഭിപ്രായമുള്ള അമ്പത്തിയേഴുകാരനായ പീറ്ററിനെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നതിന് മുമ്പ് താക്കീത് ചെയ്തിട്ടുണ്ട്. സൗന്ദര്യ വര്‍ദ്ധക വിദഗ്ധനായ ഇദ്ദേഹം മാറിടം വലുപ്പം വര്‍ദ്ധിപ്പിക്കുന്നതിലും വിദഗ്ധനാണ്. ബക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ബെള്‍ഗറിയ സര്‍ജറി എന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഇയാള്‍.

ഇയാളുടെ സ്വഭാവത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നതോടെ ആശുപത്രി ജീവനക്കാര്‍ ഡോക്ടറുടെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയത്. രോഗികളുടെയും സഹപ്രവര്‍ത്തകരുടെയും ശരീര ഘടനകളെക്കുറിച്ചുള്ള ടേബിളും ഇയാള്‍ ഡയറിയില്‍ എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു. പെരുമാറ്റ ദൂഷ്യത്തിന് ഇയാള്‍ ഇന്നലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് മുമ്പാകെ ഹാജരായി. വിവാഹിതനായ ഇയാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്.

ഓഫീസിലെ കമ്പ്യൂട്ടറില്‍ അശ്ലീല വൈറസുകള്‍ കടന്നു കൂടുന്നതായി പീറ്ററിന്റെ സഹഡോക്ടര്‍ ഡേവിഡ് പാരി നല്‍കിയ മുന്നറിയിപ്പനുസരിച്ച് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പീറ്റര്‍ പതിവായി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി കണ്ടെത്തിയത്.

ജീവനക്കാരുടെയും രോഗികളുടെയും ആയിരക്കണക്കിന് കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയും പീറ്റര്‍ അറസ്റ്റിലാകുകയുമായിരുന്നു. പെരുമാറ്റ ദൂഷ്യക്കുറ്റം നിഷേധിച്ച ഡോക്ടര്‍ കുറ്റം തെളിയിക്കാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്കെതിരെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.