ഡാഡികൂള്‍, സാള്‍ട്ട് & പെപ്പര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. നഴ്സുമാരുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അനുഭവങ്ങളുടെ ഏറെ ഇടങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ആതുര സേവനരംഗത്തെ നഴ്സുമാരുടെ സഹനജീവിതം കാഴ്ചയാവുകയാണ്.
ഫഹദ് ഫാസിലാണ് നായകന്. ആദ്യ രണ്ടുചിത്രങ്ങളിലും ആഷിക് അബു കൊണ്ട് വന്ന പുതുമ യും വൈവിധ്യവും പുതിയ ചിത്രത്തിലും പ്രതീക്ഷിക്കാം. ഈ വര്‍ഷം ഹിറ്റായ ചിത്രങ്ങളില്‍ സാള്‍ട്ട് & പെപ്പറിന്റെ തിരക്കഥയെഴുതിയ ശ്യാംപുഷ്ക്കരനും ആഷിക് അബുവിന്റെ സംവിധാനസഹായിയായ് പ്രവര്‍ത്തിക്കുന്ന അഭിലാഷും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
പ്രതാപ് പോത്തന്, സത്താര്‍, ടി.ജി.രവി തുടങ്ങി പഴയ കാല അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുന്നു. പ്രമേയത്തിലും അവതരണരീതിയിലും പ്രസക്തമായ പുതുമകള്‍ നല്കുന്ന 22 ഫീമെയില്‍ കോട്ടയത്തിന്റെ ചിത്രീകരണം ആഷിക് തുടങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല