സില്‍ക്ക് സ്മിതയായി വിദ്യാബാലന് ഇന്നു വെള്ളിത്തിരയിലെത്തുമ്പോള്‍ സില്‍ക്കിനെ വീണ്ടും കാണാന്‍ പാക്കിസ്ഥാനികള്ക്കാവില്ല. ഡേര്‍ട്ടി പിക്ച്ചറിന്റെ പ്രദര്‍ശനം ഇന്നലെ പാക്കിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന് ലുദിരിയ സംവിധാനം ചെയ്ത ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍.
സില്‍ക്ക് സ്മിതയായി വിദ്യാബാലന് അഭിനയിക്കുമ്പോള്‍ നസറുദീന്‍ ഷാ, ഇംമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവര്‍ നായകന്മാരായി അഭിനയിക്കുന്നു. ബാലാജി മോഷന്‍ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.
കാണികളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള ആശയമാണ് ചിത്രം നല്കുന്നതെന്നു പറഞ്ഞാണ് പാക്കിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസിംഗ് തട ഞ്ഞത്. അമീര്‍ ഖാന്റെ ഡല്‍ഹി ബെല്ലി, പാക്കി സ്ഥാന് നടന് അഭിനയിച്ച തേരി ബിന്‍ലാ ദന് എന്നീ ബോളിവുഡ് ചിത്രങ്ങള്‍ പാക്കിസ്ഥാനില്‍ മുമ്പ് നിരോധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല