ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്കു തൊഴില്‍ വിസ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വാര്‍ഷിക പരിധിയില്‍ മാറ്റം വരുത്തുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
ഒരു രാജ്യത്തു നിന്നുള്ള അപേക്ഷകരില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുന്ന വിദഗ്ധര്‍ക്കു നല്‍കുന്ന വസയുടെ എണ്ണം ആ വിഭാഗത്തില്‍ ഒരു വര്‍ഷം അനുവദിക്കുന്ന മൊത്തം വിസയുടെ ഏഴു ശതമാനത്തില്‍ അധികമാകരുതെന്ന നിയമം ഭേദഗതി ചെയ്യുന്നതാണു ബില്ല്. വാര്‍ഷിക പരിധി ഏഴു ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കും.
വാര്‍ഷിക പരിധി ഏര്‍പ്പെടുത്തിയതു കൂടുതല്‍ അപേക്ഷകരുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു ഗ്രീന്‍ കാര്‍ഡിനായി 70 വര്‍ഷം വരെ കാത്തിരിക്കേണ്ടി അവസ്ഥ സൃഷ്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല