ഇറാനെതിരേ യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് ആണവോര്‍ജം നിര്‍മിക്കുന്നുവെന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം. ബ്രസല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണു തീരുമാനം.
യുഎസ്, ക്യാനഡ, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ നേരത്തേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ശക്തമാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറാനിലെ പ്രധാന കമ്പനികളടക്കം 180 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ഉപരോധം. സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുകയാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ ഇറാനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനിലെ ബ്രിട്ടീഷ് എംബസി ആക്രമണത്തെ തുടര്‍ന്നു ജര്‍മനി, ബ്രസീല്‍, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല