സിനിമയില്‍ പാടണമെന്ന ഭാമയുടെ മോഹം സഫലമാകുന്നു. ഭാവന നായികയായി അഭിനയിക്കുന്ന ത്രീഡി ചിത്രമായ മ്യാവൂ മ്യാവൂ കരിമ്പൂച്ചയ്‌ക്ക് വേണ്ടിയാണ് ഭാമ പാടുന്നത്. ദിനനാഥ് പുഞ്ചേരിയുടെ വരികള്‍ക്ക് നവാഗതനായ ഷഫീഖ് റഹ്‌മാന്‍ ഈണമിട്ട ഗാനമാണ് ഭാമ ആലപിക്കുന്നത്. ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഭാമ, ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ്.
പാട്ട് പഠിച്ചിട്ടുള്ള ഭാമ, ഒരു സിനിമയ്‌ക്ക് വേണ്ടി പാടണമെന്ന് ആഗ്രഹം നിരവധി അഭിമുഖങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും ഭാമയുടെ ആഗ്രഹം ഒടുവില്‍ സാക്ഷാത്‌ക്കരിക്കപ്പെട്ടിരിക്കുകയാണ്.
നവാഗതനായ വിപിന്‍ ശങ്കറാണ് മ്യാവൂ മ്യാവൂ കരിമ്പൂച്ച-ത്രീഡി സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ത്രീഡി ഷൂട്ടിംഗ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ് മ്യാവൂ മ്യാവൂ കരിമ്പൂച്ച-ത്രീഡി. ഭാവനയ്‌ക്ക് പുറമെ ശ്വേതാമേനോന്‍, സലീംകുമാര്‍, ടിനി ടോം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മി സെഞ്ച്വറി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സഞ്‌ജയ് സുരേന്ദ്രനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല