വധശിക്ഷയ്ക് വിധിക്കപ്പെട്ട് യു.എ.ഇ.യിലെ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് ഇന്ത്യക്കാരെ ഈ മാസം വിട്ടയയ്ക്കും. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ് ശിക്ഷ ഇളവുചെയത് ഇവരെ വിട്ടയ്ക്കാന്‍ തീരുമാനമായത്. ‘ചോരപ്പണം ‘ എന്നാണ് ഈ നഷ്ടപരിഹാരത്തുക അറിയപ്പെടുന്നത്.
പഞ്ചാബുകാരായ തല്‍വീന്ദര്‍സിങ്, പരംജീത് സിങ് എന്നിവരെയാണ് വിട്ടയക്കുന്നത്. ആന്ധ്രാ സ്വദേശിയായ ചിന്ന ഗംഗണ്ണ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 2009-ല്‍ ഷാര്‍ജയിലെ ശരിഅത് കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രതിയുടെ ബന്ധുക്കള്‍ക്ക് ശരിഅത്ത് കോടതി നിശ്ചയിക്കുന്ന ‘ചോരപ്പണം’ നല്‍കിയാല്‍ വധശിക്ഷയ്ക്ക് ഇളവ് ലഭിക്കും. തുകയടച്ചതിനെത്തുടര്‍ന്നു ശിക്ഷ മൂന്ന് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നുവെന്ന് മോചനശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ദുബായിലെ ഇന്ത്യന്‍ പഞ്ചാബി സൊസൈറ്റി പ്രസിഡന്റ് എസ്. പി സിങ് ഒബ്‌റോയ് പറഞ്ഞു. മൂന്ന് വര്‍ഷം ശിക്ഷ ഇരുവരും ഇതിനകം അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഒരാഴ്ചക്കുള്ളില്‍ ഇവര്‍ മോചിതരാവുമെന്നും അദ്ദേഹം പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല