പടപൊരുതാനൊരുങ്ങി ഒരു സേന. ഒരേ ഉയരത്തില്‍ ഒരേ ഭാവത്തില്‍ അങ്കം വെട്ടി തോല്‍പ്പിക്കുമെന്ന മുഖഭാവത്തോടെ. ഏതു രാജാവിന്റെ ഏതു സാമ്രാജ്യത്തിന്റെ സേന എന്നതിനൊന്നും ഇവിടെ പ്രസക്തിയില്ല. എത്ര മധുരമുള്ള സൈന്യമാണെന്നു വേണമെങ്കില്‍ സംശയിക്കാം.
മധുരിക്കും സൈന്യങ്ങളെക്കുറിച്ചു കേട്ടിട്ടില്ല അല്ലേ. ഈ സൈന്യം അണിനിരക്കുന്നതു ചോക്കലേറ്റ് തീം പാര്‍ക്കിലാണ്. അതായതു ഓരോ സൈനികനേയും നിര്‍മിച്ചിരിക്കുന്നതു ചോക്കലെറ്റ് കൊണ്ടാണ്. അതുകൊണ്ടു തന്നെ ചരിത്രത്തിലാദ്യമായി ഒരു സേനയെ കണ്ടു വായില്‍ വെള്ളമൂറാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു.
സൈനികര്‍ മാത്രമല്ല, പെയ്ന്റിങ്ങുകള്‍, ഹിസ്റ്റോറിക്കല്‍ ഫിഗറുകള്, കാര്‍ എന്നിവയെല്ലാം ചോക്കലേറ്റു കൊണ്ടു നിര്‍മിച്ചിരിക്കുന്നു പുതിയ ചോക്കലേറ്റ് തീം പാര്‍ക്കില്‍. ഷാങ്ഹായിലെ ഹിമാലയ ആര്‍ട്ട് മ്യൂസിയത്തിലാണു വേള്‍ഡ് ചോക്കലേറ്റ് വണ്ടര്‍ലാന്‍ഡ് ഒരുങ്ങിയിരിക്കുന്നത്. ഏകദേഷം ഇരുനൂറോളം ചോക്കലേറ്റ് ആര്‍ട് പീസുകള്‍ ഇവിടെയുണ്ട്.
ചൈനീസ് എംപറര്‍ കിന് ഷി ഹുവാങ്ങിന്റെ ടെറാക്കോട്ട ആര്‍മിയുടെ മാതൃകയിലാണു സൈനികരെ നിര്‍മിച്ചിരിക്കുന്നത്. ഡ്വല്ലിങ് ഇന്‍ ഫച്ചന് മൗണ്ടെയ്ന്‍സ്, എലോങ് ദ റിവര്‍ ഡ്യൂറിങ് ദ കിങ്മിങ് ഫെസ്റ്റിവല്‍ എന്നീ വിഖ്യാതമായ പെയ്ന്റിങ്ങുകളും ചോക്കലേറ്റു കൊണ്ട് സൃഷ്ടിച്ചിട്ടുണ്ട്.
ട്രാന്‍സ്ഫോര്‍മര്‍ എന്ന ചിത്രത്തിലെ ബംബ്ലി ബീ കാറിന്റെ മോഡലും തീം പാര്‍ക്കില്‍ ഇടംപിടിച്ചിരിക്കുന്നു. ഹാന്‍ഡ്ബാഗുകള്‍, ഷൂസ്, കറന്‍സി, ജാറുകള്‍ തുടങ്ങിയവയും മധുരം വിളമ്പുന്ന പ്രദര്ശനവസ്തുക്കള്. ചോക്കലേറ്റ് അത്ഭുതങ്ങള്‍ കാണാനെത്തുന്നവര്‍ക്കു അവിടെവച്ചു തന്നെ ചോക്കലേറ്റുകള്‍ ഉണ്ടാക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
അതല്ലെങ്കില്‍ എക്സ്പെര്ട്ടുകള്ക്കു നിര്‍ദേശം നല്കി ഉണ്ടാക്കുകയും ആകാം. മധുരത്താല്‍ നിര്‍മിച്ച അത്ഭുതങ്ങള്‍ കാണാന്‍ ധാരാളം പേര് വേള്‍ഡ് ചോക്കലേറ്റ് എക്സ്പോയില്‍ എത്തുന്നുണ്ട്. ഇതുവരെ അഞ്ചു ലക്ഷം പേര് കണ്ടു കഴിഞ്ഞു ഈ പ്രദര്‍ശനം.ചൈനയില്‍ രണ്ടാമത്തെ തവണയാണു ചോക്കലെറ്റ് ശില്‍പ്പങ്ങളുടെ ഉത്സവം അരങ്ങേറുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല