ബെര്‍ലിന്‍ കേന്ദ്രമാക്കിയുള്ള അഴിമതി വിരുദ്ധ സംഘടനയായ ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലെന്നു റിപ്പോര്‍ട്ട്. ഒന്നു മുതല്‍ പത്തുവരെയുള്ള അഴിമതി സൂചികയില്‍ ഇന്ത്യയ്ക്ക് 3.1 പോയിന്റാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3.3 പോയിന്റായിരുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ദ്ധനവാണ് എന്ന് പഠനം പറയുന്നു. അതേസമയം ലിസ്റ്റില്‍ അവാസന പത്തില്‍ എത്താന്‍ ബ്രിട്ടനുമായില്ല. ഫോണ്‍ ചോര്‍ത്തല്‍ വിവാദവും മറ്റും ബ്രിട്ടനെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ഇന്ത്യക്ക് തിരിച്ചടിയായത് കോമന്‍വെല്‍ത് ഗെയിംസിലും മറ്റും നടന്ന അഴിമതിയാണ്.
183 രാജ്യങ്ങളുടെ അഴിമതിപ്പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 95 സ്ഥാനത്താണ്. 186 രാജ്യങ്ങളിലെയും പൊതുമേഖല രംഗത്തെ അഴിമതി നിരീക്ഷിച്ചാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്ത്യയില്‍ അഴിമതി രൂക്ഷമായെന്നു വ്യക്തമായത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന് നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യയെക്കാള്‍ അധികം അഴിമതി നടക്കുന്നുണ്ട്. അഴിമതിരഹിത രാജ്യങ്ങളുടെ നിരയില്‍ ന്യൂസിലന്‍ഡാണു മുന്നില്‍. ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ്, സ്വീഡന്, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
ആദ്യ ആറു റാങ്കുകളിലെത്തിയ രാജ്യങ്ങള്‍ക്ക് ഒന്‍പതും അതില്‍ കൂടുതലും പോയിന്റ് ലഭിച്ചു. അഴിമതി നിയന്ത്രിക്കുന്നതില്‍ വിജയിച്ച ജപ്പാന്റെയും ജര്‍മനിയുടെയും റാങ്ക് 17ല്‍നിന്ന് 14ലേക്ക് ഉയര്‍ന്നു. അമേരിക്ക 24-ാം സ്ഥാനത്താണ്. ലോകത്ത് അഴിമതിയില്‍ ഏറ്റവും കൂടുതല്‍ മുങ്ങിയ രാജ്യങ്ങളില്‍ സൊമാലിയ ഏറ്റവും മുന്നില്‍ എത്തിയപ്പോള്‍ തൊട്ടു പുറകെ നോര്‍ത്ത് കൊറിയയും, മ്യാന്മറും അഫ്ഗാനിസ്ഥാനും സുഡാനും തുര്ക്ക്മേന്റ്ടീനും ഉസ്ബകിസ്ഥാനും ആദ്യ സ്ഥാനങ്ങള്‍ വഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല