കുഞ്ചാക്കോ ബോബന്റെ ഭാഗ്യവര്‍ഷമായിരുന്നു 2011. എട്ട് സിനിമകളില്‍ പ്രധാനവേഷം. രണ്ടെണ്ണമൊഴികെ എല്ലാം ഹിറ്റ്. ജയറാമിനും ബിജുമേനോനും മനോജ് കെ ജയനുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച സീനിയേഴ്സ് മെഗാഹിറ്റ്. ഇനി കുഞ്ചാക്കോയുടേതായി വരാനിരിക്കുന്നതും ഇതുപോലെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളാണ്.
റിസ്ക് ഫാക്ടര്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നതെന്ന് കുഞ്ചാക്കോ ബോബന് പറയുന്നത്. റിസ്ക് ഫാക്ടര്‍ കുറയ്ക്കുന്നതിനായാണ് ഒന്നിലേറെ നായകരുള്ള സിനിമയില്‍ അഭിനയിക്കുന്നത്. പണം മുടക്കുന്ന നിര്‍മ്മാതാവിനും റിസ്ക് കുറയും. ഒന്നിലേറെ നായകരുള്ള സിനിമയ്ക്ക് ഒരു ചന്തവുമുണ്ടാകും- കുഞ്ചാക്കോ പറയുന്നു.പുതിയ നായകന്മാര് ഒരുപാട് വരുന്നതിനാല്‍ പേടിയുണ്ടെന്ന് കുഞ്ചാക്കോ ബോബന് തമാശയായി പറയുന്നു.
‘പുതിയ നായകന്മാര് വരുന്നതില്‍ പേടിയുണ്ട്; ഞാന്‍ വീണ്ടും ചെറുപ്പമാകുമോയെന്ന പേടി. കുറേക്കാലം ചോക്ലേറ്റ് ബോയിയെന്ന ഇമേജില്‍ ഞാന്‍ കുടുങ്ങിപ്പോയി. പുതിയ യുവനായകന്മാര് വന്നപ്പോഴാണ് ആ ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞത്’- കേരളകൌമുദി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന് പറയുന്നു.നവാഗതനായ സുഗീത് ഒരുക്കുന്ന ഓര്‍ഡിനറി എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല