ബ്രിട്ടനില്‍ ഒരു വീടും കുടുംബവുമായി ജീവിക്കാം എന്ന അതിമോഹം കുടിയേറ്റക്കാരായ നമ്മള് മറന്നേക്കുക, കാരണം മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഇനി കുതിച്ചുകയറുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മെര്വിന് കിംഗ് സാമ്പത്തിക വിദഗ്തര്‍ ചരമപ്രസംഗം എന്നുതന്നെ വിശേഷിപ്പിച്ച പ്രസംഗത്തിലൂടെ പറഞ്ഞിരിക്കുന്നത്. യൂറോസോണിലെ അസാധാരണവും ഏറെ അപകടകരവുമായ പ്രതിസന്ധി ബ്രിട്ടനെ കാര്‍ന്നു തിന്നുകയാനെന്നു പറഞ്ഞ അദ്ദേഹം നിരക്കുകള്‍ എത്ര കണ്ട് ഉയരുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഒരു ശതമാനം നിരക്ക് ഉയര്‍ന്നാല്‍ പോലും 140,00 പൗണ്ടിന്റെ മോര്‍ട്ട്ഗേജിന്റെ തിരിച്ചടവില്‍ വര്‍ഷം ആയിരം പൗണ്ട് ഉയരുമെന്നു വിദഗ്തര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
അതേസമയം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ ഇങ്ങനെ പ്രസംഗിക്കുന്നതു ചിലരില്‍ അത്ഭുതമാണ് ഉളവാക്കിയിരിക്കുന്നത്, ഇതാദ്യമായാണത്രേ ഗവര്‍നര്‍ ഇങ്ങനെ സംസാരിക്കുന്നത്. യൂറോപ്യന്‍ യൂണിയനെ ഒന്നടങ്കം നശിപ്പിക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ യുകെയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ ബാങ്കുകള്‍ ലോകത്തിലെതന്നെ ഏറ്റവും ശക്തമായവയാണെന്നും എന്നാല്‍ ഏറ്റവും മോശം സ്ഥിതിയെ നേരിടാനുള്ള ഒരുക്കത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടെന്നും അദ്ദേഹം തുറന്നു പറയുക തന്നെ ചെയ്തിരിക്കുകയാണ്. യൂറോപ്യന്‍ സ്ഥാപനങ്ങളില്‍ ബ്രിട്ടനിലെ ബാങ്കുകളുടെ 500 ബില്യണ്‍ പൗണ്ട് കുടുങ്ങിക്കിടപ്പുണ്ട് എന്നതാണ് ഏറെ കഷ്ടത്തിലാക്കിയത്.
മുന്‍പ് 4.2 ബില്യണ്‍ പൗണ്ട് ബോണസ് ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്കാന് തയാറെടുക്കുകയായിരുന്നു ഇംഗ്ലണ്ടിലെ ബാങ്കുകള്‍. തുടര്‍ന്നും വീടുകള്‍ക്കും ബിസിനസുകള്‍ക്കും വായ്പകള്‍ നല്കുന്നതില് തടസമുണ്ടാകരുതെന്നും നിര്‍ദേശമുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവര്ത്തികമാണെന്നു വ്യക്തമല്ല. ആത്മവിശ്വാസം കുറയുന്നതും കുറഞ്ഞ അസറ്റ് നിരക്കുകളും സാമ്പത്തികസ്ഥിതിയിലെ ഞെരുക്കവും സമ്പദ് സ്ഥിതിയുടെ ഭാവിയെ അപകടത്തിലാക്കുന്നതാണെന്ന് ഇന്നലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉറപ്പിച്ചു പറഞ്ഞു. ഇത് കമ്പനികളുടെയും വ്യക്തികളുടെയും ഗവണ്മെന്റിന്റെയും കടം തിരിച്ചടയ്ക്കുന്നതിനെ ബാധിക്കുമെന്നും ഇത് ഫലത്തില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ട്കയും ചെയ്തിട്ടുണ്ട്.
വിപണിയുടെ സ്ഥിതി നിയന്ത്രണത്തിന് അപ്പുറമാണെന്നും സ്ഥിതി മുന്നോട്ടുപോകുന്തോറും വഷളായി വരികയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കിയപ്പോള് ഉയര്‍ന്ന നിരക്കിലാണ് ബാങ്കുകള്‍ പണം കടമെടുക്കുന്നതെന്നും ഇത് പങ്കുവയ്ക്കുന്നതുവഴി ലെന്‍ഡിംഗ് നിരക്കുകള്‍ ഉയരാതെ തരമില്ലെന്നും ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റിയും അറിയിക്കുകയുണ്ടായി. ബാങ്കുകള്‍ ജീവനക്കാര്‍ക്കുള്ള ബോണസുകളും ഡിവിഡന്റുകളും വെട്ടിക്കുറയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. രണ്ടാം ക്രെഡിറ്റ് ക്രഞ്ച് ഒഴിവാക്കുന്നതിനാണിത്. വലിയൊരു പ്രതിസന്ധി ഒഴിവാക്കുന്നതിന് കരുതിയിരിക്കണമെന്നും ഗവര്‍ണര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല