1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ വിദ്യ ബാലന്‍ അസാധ്യമായ ധൈര്യം പ്രകടിപ്പിച്ചുവെന്നാണ് ചലച്ചിത്രലോകമൊട്ടാകെ പറയുന്നത്. പൊതുവേ ഞാനൊന്നിനുമില്ലെന്ന ഭാവത്തില്‍ നടന്നിരുന്ന വിദ്യ ഇത്രയും വലിയൊരു വെല്ലുവിളിയേറ്റെടുത്തുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിദ്യ ഇത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിച്ചതിനെതിരെ ഒട്ടേറ വിമര്‍ശനങ്ങളുമുണ്ട്, പലരും പറയുന്നത് ചിത്രത്തില്‍ വിദ്യ വല്ലാതെ ഡേര്‍ട്ടിയായിപ്പോയെന്നാണ്. പക്ഷേ വിദ്യ ചോദിക്കുന്നത് ഇതെല്ലാം ആസ്വദിക്കാനിഷ്ടപ്പെടുന്നവരല്ലേ നമ്മള്‍ പിന്നെയെന്തിന് മനസ്സുമറച്ചുവച്ച് മാന്യത കാണിക്കണമെന്നാണ്.

എല്ലാവരും ഇഷടപ്പെടുന്ന കാര്യമാണ് സെക്‌സ്, പക്ഷേ അത് തുറന്നുപറയാന്‍ മനസുകാണിക്കുന്ന എത്രപേരുണ്ട്. പലപ്പോഴും നമ്മള്‍ വലിയ ധൈര്യം കാണിക്കും, എന്നാല്‍ പലരും നല്ല അസ്സല്‍ ഭീരുക്കള്‍ കൂടിയാണ്. ചിത്രത്തില്‍ അടിവസ്ത്രം കാണിക്കുന്നത് അത് ചിത്രത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ഇതിലൊന്നു താന്‍ അസ്വാഭാവികത കാണുന്നില്ലെന്നും താരം പറയുന്നു.

തന്റെ അച്ഛനും അമ്മയ്ക്കും ഈ ചിത്രത്തില്‍ അപാകതയുള്ളതായി തോന്നിയെന്ന് പറഞ്ഞില്ലെന്നും വിദ്യ പറയുന്നു. ഡേര്‍ട്ടി പിക്ചര്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണാന്‍ പറ്റുന്നതല്ലെന്നാണ് ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ളവര്‍ പറയുന്നത്. ഇവര്‍ അച്ഛനുമമ്മയ്ക്കുമൊപ്പമിരുന്ന് കാണാന്‍ പറ്റാത്ത പടങ്ങള്‍ ഒഴിവാക്കുയാണോ പതി. അങ്ങനെ എത്രയോ പടങ്ങള്‍ വന്നിരിക്കുന്നു. അത്തരം ചിത്രങ്ങള്‍ കാണാതിരിക്കുമോ- വിദ്യ ചോദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.