1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

2006ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് നാടോടി മന്നന്‍. ചിത്രത്തിലെ നായകന്‍ ദിലീപാണ് എന്നത് വ്യക്തമായിരുന്നെങ്കിലും നായികമാരെ പറ്റി അഭ്യൂഹം നിലനിന്നിരുന്നു.

ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളതെന്നും റിമയും ഭാവനയും മംമ്തയുമാണ് നായികാ വേഷം കൈകാര്യം ചെയ്യാനെത്തുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു ശേഷം അനന്യയും അഞ്ജലിയുമാവും ചിത്രത്തിലെ നായികമാര്‍ എന്ന രീതിയിലും ഗോസിപ്പുകള്‍ ഇറങ്ങി.

എന്നാല്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് നാടോടി മന്നനില്‍ ദിലീപിനൊപ്പം അനന്യയും മൈഥിലിയും അര്‍ച്ചന കവിയും പ്രധാന വേഷത്തിലെത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര വ്യക്തമാക്കി.

ചിത്രത്തില്‍ മൂന്ന് യുവനായികമാരും തുല്യ പ്രാധാന്യമുള്ള വേഷമായിരിക്കും കൈകാര്യം ചെയ്യുക. ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അനന്യയെത്തുമ്പോള്‍ അര്‍ച്ചന കവി ഒരു ഡോക്ടറായാണ് ചിത്രത്തില്‍ വേഷമിടുന്നത്. നാടോടി മന്നനില്‍ മൈഥിലി ഒരു ജേര്‍ണലിസ്റ്റിനേയും അവതരിപ്പിക്കുന്നു.

അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞ നഗരത്തിന്റെ മേയറായി ദിലീപ് വേഷമിടുന്ന നാടോടി മന്നന്‍ ചിത്രം ഫിലിംസിന്റെ ബാനറില്‍ വിഎസ് സുഭാഷ് നിര്‍മിയ്ക്കുന്നു. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.