വിവാഹം എന്നത് കയ്യില്‍ പണമില്ലെങ്കിലും കടം വാങ്ങിയെങ്കിലും നാട് മുഴുവന്‍ ക്ഷണിച്ച് നാല് കൂട്ടം പായസത്തോടെ സദ്യ വിളമ്പിയും ആഡംബര വസ്താഭാരണങ്ങള് അണിഞ്ഞും അടിച്ചു പൊളിക്കുന്നവരാണ് നമ്മളില്‍ പലരും. ബ്രിട്ടനില്‍ ഇങ്ങനെയൊക്കെയാണ് കണ്ടു വരുന്നതും. 101 മില്യന്‍ ലോട്ടറി അടിച്ച ഡേവിന്റെയും ആഞ്ജലയുടെയും വിവാഹം അടുത്ത് ബ്രിട്ടനില്‍ നടന്ന രാജകീയ വിവാഹം പോലെ അത്യാഡംബര പൂര്ണമാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം ഇവരുടെ വിവാഹം നമ്മള് കരുതിയതിനേക്കാള്‍ ലളിതമായ ചടങ്ങായിരുന്നു.
കഴിഞ്ഞ ഒക്റ്റോബറില്‍ ആണ് ഈ കപ്പിള്‍സ് 101 മില്യന്റെ യൂറോ ജാക്ക്പോട്ട് സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വളരെ രഹസ്യമായി ആരെയും ക്ഷണിക്കാതെ നടത്തിയ വിവാഹത്തിനു ആകെ ചിലവഴിച്ചതാകട്ടെ 2000 പൌണ്ടും. സ്കോട്ട്ലാണ്ടിലെ ഗ്രേട്ന ഗ്രീനില്‍ വെച്ചായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും റൊമാന്റിക് എന്ന് വിശേഷിപ്പിക്കുന്ന അവ്നില്‍ ഹാളില്‍ വെച്ച് തന്നെ വിവാഹം നടത്താനുള്ള ശേഷി ഇവര്ക്കുള്ളപ്പോഴാണ് മഴ പെയ്തുകൊണ്ടിരിക്കുന്ന സ്കോട്ട്ലാണ്ടിലെ ഒഴിഞ്ഞു ഹാളില്‍ വെച്ച് വിവാഹം നടത്തിയത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
കാംബ്സിനടുത്തുള്ള വിസ്ബെച്ചിലുള്ള ആഴ്ചയില്‍ 70 പൌണ്ട് ചിലവുള്ള ഒറ്റമുറി ഫ്ലാറ്റിലാണ് യൂറോമില്യന്‍ നേടിയ ശേഷം ഈ പങ്കാളികള്‍ താമസിക്കുന്നത്. അതേസമയം ഇവര്‍ തങ്ങളുടെ 20 സുഹൃത്തുക്കളെയും തങ്ങള്‍ക്കൊപ്പം മില്യനാര്‍ ആക്കുമെന്ന് വാക്കും കൊടുത്തിരുന്നു. എന്നാല്‍ ആഞ്ജല പറയുന്നത് ഇപ്പോള്‍ വിവാഹത്തിന് മുടക്കിയ പണം തന്നെ അധികമാണെന്നാണ്. നിലവില്‍ യുകെയിലെ ധനികരുടെ ലിസ്റ്റില്‍ എഴുന്നൂറ്റിരണ്ടാം സ്ഥാനമാണ് ഇവര്‍ക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല