എവിടെയെന്നെങ്കിലും സൌജന്യമായി എന്തെങ്കിലും കിട്ടുമെങ്കില്‍ അത് കയ്യടക്കാന്‍ നമുക്കൊരു മടിയുമില്ല, ഐപാഡ് ആപ്പ്സിന്റെ കാര്യത്തിലും സൌജന്യമായി കിട്ടുന്ന ആപ്ലിക്കേഷനുകള്‍ നമ്മളില്‍ പലരും ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു ഫ്രീ ആപ്പ്സ് ആണ് ഇപ്പോള്‍ ഏഴു വയസുകാരന് ജാക്ക് ഡ്രാഗറിന്റെയും മാതാവ് ഹെയ്ടി ഡ്രാഗറിന്റെയും കണ്ണ് തള്ളിച്ചിരിക്കുന്നത്. ഒരു സൌജന്യ ആപ്പളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ചതിനു ഇവരുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 1300 പൌണ്ടാണ്!
സൌത്ത് യോര്‍ക്ക്ഷെയറിലെ ബാണ്സ്ലീയില് താമസിക്കുന്ന ഈ മുപ്പത്തിരണ്ടുകാരി പറയുന്നത് ആപ്പിളിന്റെ ആപ്സ് സ്റ്റോറില്‍ നിന്നും സൌജന്യമാണ് ഈ ആപ്പ്സ് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മകന് വേണ്ടി താനിത് ഡൌന്‍ലോഡ് ചെയ്തത് എന്നാണ്. അതേസമയം വെറും നാല് ദിവസം മാത്രമാണ് മകന്, ജാക്ക് ഐ പാഡ് ഉപയോഗിച്ചത് എന്നിരിക്കെ ഇത്രയും വലിയ തുക ഒരിക്കലും വരില്ലെന്നും മാതാവ് ഉറപ്പിച്ചു പറയുന്നു. താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും പറഞ്ഞ് ജാക്ക് ഇപ്പോഴും കരയുകയാണ്.
ഹെയ്ടി പറയുന്നത് ഇതൊരിക്കലും ജാക്കിന്റെ തെറ്റല്ല, എന്തായാലും ജനങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കണം എന്നാണ്. ഇവര്‍ ടാപ്പ് സൂ എന്ന ആപ്ലിക്കേഷന്‍ ആണ് ഡൌന്‍ലോഡ് ചെയ്തത്. അതേസമയം ആപ്പിള്‍ ഇപ്പോള്‍ അവരുടെ കയ്യില്‍ നിന്നും ഈടാക്കിയ തുക തിരിച്ചു നല്കാന് തയ്യാറായിട്ടുണ്ട്. ആപ്പിള്‍ വാഗ്താവ് പറഞ്ഞത് രക്ഷിതാക്കള്‍ തങ്ങള്‍ നല്കുന്ന പാരന്റല്‍ കണ്ട്രോള് സൗകര്യം ഉപയോഗപ്പെടുത്തണം അല്ലാത്ത പക്ഷം ഇത്തരം കുഴപ്പങ്ങളില്‍ നിങ്ങളുടെ മക്കള്‍ ചെന്ന് ചാടിക്കും എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല