ഓരോ നിമിഷം കഴിയുന്തോറും ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എത്ര പുരോഗമനം ഉണ്ടായാലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറാതെ നില്‍ക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ദുരഭിമാന ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടാണ് ലോകത്തിന്റെ പോക്കിനെക്കുറിച്ചുള്ള വ്യാവലാതികള്ക്ക് കാരണം.
രണ്ടുപേര്‍ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാല്‍ വീട്ടുകാര്‍ അഭിമാനം സംരക്ഷിക്കാന്‍വേണ്ടി ആക്രമിക്കുന്നതും കൊല്ലുന്നതുമാണ് ദുരഭിമാന ആക്രമണങ്ങളുടെ പട്ടികയില്‍ പെടുന്നത്. ഒരുവര്‍ഷം ബ്രിട്ടണില്‍ 3,000ത്തിനടുത്ത് ദുരഭിമാന ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇറാനിയന്‍ ആന്‍ഡ് ഖുര്‍ദ്ദിഷ് വുമണ്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വെളിയില്‍ വിട്ടിരിക്കുന്നത്.
ഇത് ബ്രിട്ടണിലെ ദുരഭിമാന ആക്രമണങ്ങളുടെ മുഴുവന്‍ പട്ടികയല്ലെന്നന്നും സംഘടന വെളിപ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതല്‍ ആയിരിക്കുമെന്ന് വരുന്നതോടെ രൂക്ഷമായ സാമൂഹിക പ്രശ്നങ്ങളിലേക്കാണ് കാര്യങ്ങളെ കൊണ്ടേത്തിച്ചിരിക്കുന്നത്. മിഡ്ലാന്റ്, യോര്‍ക്ക്ഷെയര്‍, ലാങ്കന്ഷെയര്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലായിട്ടാണ് ഇത്രയും കേസുകള്‍ പ്രധാനമായും ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്. 2009ലെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ദുരഭിമാന ആക്രമണങ്ങളുടെ എണ്ണം വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കൂടുതലും ഏഷ്യന്‍ വംശജര്‍ക്കിടയിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്.
ഇപ്പോള്‍ ആദ്യമായിട്ടാണ് ദുരഭിമാന ആക്രമണങ്ങളുടെ ദേശീയ കണക്ക് ബ്രിട്ടണില്‍ പുറത്തുവിടുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ മൂക്കിന്തുമ്പില് ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നാണ് അവര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല