ഗ്ളാസ്ഗോ: രണ്ടു വനിതകളെ പുരുഷനെന്നു പറഞ്ഞു പറ്റിച്ച ലൈംഗിക പങ്കാളിയായ സ്ത്രീയ്ക്കെതിരെ വഞ്ചന കുറ്റത്തിനു കേസ്.
സാമന്താ ബ്രൂക്സ് എന്ന 26 കാരിയുടെ ചതിയുടെ കഥ കേസ് ഗ്ളാസ്ഗോ ഹൈക്കോര്‍ട്ടില്‍ വിചാരണയ്ക്കു വന്ന വേളയിലാണ് പുറത്തായത്.
പുരുഷനായി വേഷം കെട്ടി എട്ടു വര്‍ഷമായി ഒരു സ്ത്രീയെ പറ്റിക്കുകയായിരുന്നു സമാന്ത. രണ്ടാമത്തെയാളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് എട്ടു മാസമേ ആയിട്ടുള്ളൂ. ഇരുവരുമായും ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു സാമന്ത.
തനിക്ക് ടെസ്റ്റിക്കുലര്‍ കാന്‍സര്‍ ആണെന്നും ലൈംഗികാവയവത്തില്‍ തൊടാന്‍ പാടില്ലെന്നുമാണ് പങ്കാളികളെ സാമന്ത വിശ്വസിപ്പിച്ചിരുന്നത്. മുതുകത്ത് ഉണങ്ങാത്ത പൊള്ളല്‍ പാടുണ്ടെന്നും അതിനു ബാന്‍ഡേജ് സ്ഥിരം ധരിക്കണമെന്നും പറഞ്ഞാണ് മാറിടം പങ്കാളികളില്‍ ഒരാളില്‍നിന്നു മറച്ചത്. രണ്ടാമത്തെയാളോടു പറഞ്ഞത് നെഞ്ചത്ത് കുത്തേറ്റ ഉണങ്ങാത്ത മുറിവുണ്ടെന്നും അവിടെ സ്ഥിരമായി ബാന്‍ഡേജ് ഇടണമെന്നുമായിരുന്നു.
ശരീരത്തു കെട്ടിവച്ചിരുന്ന കൃത്രിമ ലിംഗത്തില്‍ കോണ്ടം ധരിച്ചാണ് പലപ്പോഴും പങ്കാളികളുടെ അടുത്ത് സാമന്ത ചെന്നിരുന്നത്.
ഇത്രയേറെ സാഹസപ്പെട്ട് സാമന്ത സ്ത്രീകളെ വഞ്ചിച്ചതെന്തിനെന്നു വ്യക്തമായിട്ടില്ല. കേസ് അടുത്ത മാസം 9ന് വിചാരണയ്ക്കു വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല