1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2011

മലയാളത്തില്‍ നിന്ന് അനേകം നായികമാര്‍ തമിഴകത്തെത്തി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നയന്‍താര, അസിന്‍, ഭാവന, തുടങ്ങിയവര്‍ മലയാളത്തിലേതിനേക്കാള്‍ കൂടുതല്‍ തിളങ്ങിയത് തമിഴകത്താണ്.

ഇവരുടെ നിരയിലേയ്ക്ക് ഒരു മലയാളി സുന്ദരി കൂടി. തമിഴ്മക്കളുടെ പ്രിയങ്കരിയാവാന്‍ ഒരുങ്ങുകയാണ് ഇനിയ. അടുത്തിടെ റിലീസായ വാഗൈ സോട വാ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇനിയയെ തമിഴകത്ത് ശ്രദ്ധേയയാക്കി മാറ്റിയത്.

ഇനിയയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയാണെന്നേ തോന്നൂ. ഇതും ഈ നടിയുടെ വിജയത്തിന് കാരണമാണ്. വാഗൈ സോട വാ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തന്നെ തേടി നിരവധി കഥാപാത്രങ്ങളെത്തുമ്പോഴും വളരെ സൂക്ഷിച്ചാണ് ഇനിയ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോടാണ് ഈ നടിയ്ക്ക് താത്പര്യം.

മൗനഗുരുവാണ് ഇനിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. അരുള്‍നിധിയാണ് ചിത്രത്തിലെ നായകന്‍. നഗരജീവിതത്തിന്റെ ദൂഷ്യവശങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ തിരുവനന്തപുരംകാരി പെണ്‍കൊടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.