മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും നാളെ ഉപവാസമിരിക്കും. മാണി ഇടുക്കിയിലെ ചപ്പാത്തിലും ജോസഫ് ദല്‍ഹിയിലുമാണ് ഉപവാസമിരിക്കുന്നത്. സമരമെന്ന രീതിയലല്ല പ്രാര്‍ത്ഥനാ യഞ്നമാണ് നടത്തുന്നതെന്ന് ഉപവാസകാര്യം അറിയിച്ചുകൊണ്ട് മാണി പറഞ്ഞു. മന്ത്രിയായല്ല, കേരള കോണ്‍ഗ്രസ് ചെയര്‍മാനെന്ന നിലയിലാണ് ഉപവാസമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് മന്ത്രിമാര്‍ ഉപവാസത്തിനിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല