ഭൂമിയില്‍ നീ നിന്റെ അനന്തര തലമുറകളെക്കൊണ്ട് നിറയ്ക്കു എന്ന് ബൈബിളില്‍ ദൈവം അബ്രാഹാമിനോട് പറയുന്നുണ്ട്. എന്നാല്‍ ഈ വാചകം മനസാ സ്വീകരിച്ചുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരാള്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ ഇരിക്കും. എങ്ങനെ ഇരിക്കുമെന്നതിന് ബ്രിട്ടണിലെ ജെയ്മി കുമ്മിങ്ങിനെപ്പോലെ ഇരിക്കും എന്നായിരിക്കും ഉത്തരം.
ബ്രിട്ടണിലെ ഏറ്റവും കഴിവുകെട്ട അച്ഛനായിട്ടാണ് പതിനാറ് കുട്ടികളുടെ പിതാവായിട്ടാണ് ജെയ്മി കുമ്മിംങ്ങ് അറിയപ്പെടുന്നത്. പതിനാല് വ്യത്യസ്ഥ സ്ത്രീകളിലായിട്ടാണ് ജെയ്മിക്ക് പതിനാറ് കുട്ടികള്‍ ഉണ്ടായത്. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാത്ത ജെയ്മിയുടെ പ്രധാനപ്പെട്ട പണി മക്കളെ ഉണ്ടാക്കുകയെന്നതു തന്നെയാണ്. ബ്രിട്ടണിലെ ഗോസിപ്പ് കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇയാളുടെയും കാമുകിമാരുടെയും കാര്യമാണ്.
മുപ്പത്തിയഞ്ചുകാരനായ ജെയ്മി തന്റെ പതിനേഴാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അടുത്ത വര്‍ഷം ആദ്യം തന്നെ പതിനേഴാമത്തെ കുഞ്ഞ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഒരാളെന്ന ആരോപണവും ജെയ്മിക്കെതിരെ ഉന്നയിക്കുന്നുണ്ട്. ജെയ്മിയുടെ മക്കളെയെല്ലാം നോക്കാനുള്ള പണം നികുതിപ്പണത്തില്‍നിന്ന് സര്‍ക്കാരാണ് നല്‍കുന്നത്.
അതേസമയം ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചശേഷമാണ് എല്ലാവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് ജെയ്മി അവകാശപ്പെടുന്നത്. എന്നാല്‍ ഇവരെല്ലാം എങ്ങനെയാണ് ഗര്‍ഭിണികള്‍ ആകുന്നതെന്ന് പാവം ജെയ്മിക്ക് അറിയില്ലത്രേ! എന്തായാലും ഇവരെല്ലാവരും തന്റെ മക്കളെ ഗര്‍ഭം ധരിക്കുന്നതില്‍ അങ്ങേയറ്റം ആഹ്ലാദമുള്ളവരാണെന്നാണ് ജെയ്മിയുടെ അവകാശവാദം. കൂടാതെ ഞാനൊരു പുരുഷനായതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ അവകാശമുണ്ടെന്ന തൊടുന്യായവും ജെയ്മി മുന്നോട്ട് വെയ്ക്കുന്നുണ്ട്.
എന്നാല്‍ സ്വന്തം അമ്മപോലും ജെയ്മിയുടെ ഈ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത. മകനോട് സംസാരിക്കാന്‍പോലും താല്‍പര്യമില്ലെന്നാണ് അമ്മ വ്യക്തമാക്കിയിരിക്കുന്നത്. തന്നെ വിമര്‍ശിക്കുന്നവരോട് ശക്തമായ ഭാഷയിലാണ് ജെയ്മി പ്രതികരിക്കുന്നത്. തന്നില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവരാരും എന്തുകൊണ്ട് ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നില്ലെന്നാണ് ജെയ്മിയുടെ ചോദ്യം. ചിലരെങ്കിലും ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നുണ്ടെന്നും എന്നിട്ടും ചിലരെങ്കിലും ഗര്‍ഭിണികള്‍ ആകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞ അതേ ജെയ്മി തന്നെയാണ് ഇങ്ങനെ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല