1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

ബ്രിട്ടണില്‍ ക്രിസ്മസ് തിരക്കില്‍ ലാഭം കൊയ്യാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കണ്ടെത്തിയ വഴിയാണ് വില കുറയ്ക്കല്‍ യുദ്ധം. വിലയുദ്ധമെന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സംഭവമൂലം ഉപഭോക്താവിന് നല്ല തുകയാണ് ലാഭം കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ലാഭമെല്ലാം തട്ടിപ്പാണ് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ബ്രിട്ടീഷ് ജനതയെ പറ്റിച്ച നാല് പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ബ്രിട്ടണിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളായ ടെസ്കോ, അസ്ഡ, സെയിന്‍ബെറി, മോറിസന്‍ എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് നാട്ടുകാരെ പറ്റിച്ച് കാശുണ്ടാക്കിയ കുറ്റത്തിന് നടപടി നേരിടാന്‍ പോകുന്നത്.

ഇവര്‍ പറയുന്ന പകുതി വിലക്കുറവ് അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെന്നും കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ തുകയാണ് കൊടുക്കേണ്ടിവരുകയെന്നുമാണ് പരാതികളെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ അളവില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലാഭം ലഭിക്കുമെങ്കിലും കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വന്‍തുകയാണ് കൊടുക്കേണ്ടിവരുന്നത്.

വാങ്ങാന്‍ വരുന്നവന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങളാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കുറ‍ഞ്ഞ അളവില്‍ സാധനം വാങ്ങുമ്പോള്‍ ഉപഭോക്താവിന് ലാഭവും കൂടുതല്‍ അളവില്‍ സാധനം വാങ്ങുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ലാഭവും. പതിനേഴ് സാധനങ്ങളുടെ കാര്യം പരിശോധിച്ചപ്പോള്‍തന്നെ തങ്ങള്‍ക്ക് ഇതിന്റെ അന്തരം ബോധ്യപ്പെട്ടതാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. പതിനേഴ് സാധനങ്ങള്‍ നിങ്ങള്‍ പത്ത് കിലോ അല്ലെങ്കില്‍ പത്തെണ്ണം എടുത്താല്‍ വന്‍തുകയാണ് ഓരോന്നായി അല്ലെങ്കില്‍ ഓരോ കിലോയായി എടുക്കുന്നതിനെക്കാള്‍ കൊടുക്കേണ്ടിവരുക. ഒരു കിലോ വീതം പത്ത് തവണയായി എടുക്കുന്നതും പത്ത് കിലോ ഒന്നിച്ച് എടുക്കുന്നതും തമ്മില്‍ വിലയില്‍ വലിയ അന്തരമുണ്ട്.

ഉദാഹരണത്തിന് ടെസ്കോ വില്‍ക്കുന്ന വാനിഷ് ഒക്സി ആക്ഷന്‍ സ്റ്റെയിന്‍ റിമൂവറിന് 1.5 കിലോയ്ക്ക് പന്ത്രണ്ട് പൗണ്ടാണ് വില ഈടാക്കുന്നത്. എന്നാല്‍ ഇതുതന്നെ 500 ഗ്രാം ആയിട്ട് എടുത്താല്‍ കേവലം മൂന്ന് പൗണ്ട് മാത്രമാണ് വില. അര കിലോയില്‍നിന്ന് ഒന്നര കിലോയിലേക്ക് എത്തുമ്പോള്‍തന്നെ മൂന്ന് പൗണ്ടിന്റെ വില വ്യത്യാസമാണ് കാണുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തുന്നു. ഇങ്ങനെ ഓരോന്നിന്റെയും വിലയില്‍ വലിയ അന്തരമാണ് ഉള്ളതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.