1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

പ്രിയദര്‍ശന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സ്ഥാനമേറ്റതിന്റെ പിന്നാലെ ആരോപണങ്ങളും പ്രശ്നങ്ങളും ഒന്നൊന്നായി പൊങ്ങിവരുകയാണ്. ആദിമധ്യന്തത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ശേഷമാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്. ആദിമധ്യാന്തം ചലച്ചിത്രമേളയില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ ആദാമിന്റെ മകന്‍ അബുവിനെയാണ് പ്രിയദര്‍ശന്‍ മുന്‍കൈയെടുത്ത് മാറ്റിയത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ നിന്നാണ് ‘ആദാമിന്റെ മകന്‍ അബു’വിനെ ഒഴിവാക്കിയത്.

മറ്റൊരു ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചതിനാലാണ് ഇവിടെ ചിത്രം ഒഴിവാക്കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വേണമെങ്കില്‍ ചില ഇളവുകള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ സംവിധായകന് അവസരമൊരുക്കാമായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ അതിനൊന്നും തയ്യാറായില്ല.

മറ്റെതെങ്കിലും ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം മറ്റൊരിടത്ത് പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ചട്ടമുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഫിലിപ്പീന്‍സ് ചിത്രമായ പാലവന്‍ ഫെയ്റ്റും മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ആദാമിന്റെ മകന്‍ അബു’വിന് രജതമയൂരം ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.