1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2011

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പെന്‍സില്‍ സ്‌ക്രീന്‍പ്രിന്റ് പോസ്റ്റര്‍ യുകെയില്‍ 4560 പൗണ്ടിന് (3.25 ലക്ഷം രൂപ) ലേലത്തില്‍ പോയി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒബാമ കൈയൊപ്പിട്ട് നല്‍കിയ 200 പോസ്റ്ററുകളില്‍ ഒന്നാണ് ഇത്.

‘മാറ്റം’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്ററിന് പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി തുകയാണ് ലഭിച്ചത്.

പരമാവധി 1500 പൗണ്ട് വില കിട്ടുമെന്നാണ് ലേലത്തിനു മുന്‍പ് പ്രതീക്ഷിച്ചിരുന്നത്. ബോണ്‍ഹാംസ് അര്‍ബന്‍ ആര്‍ട്ടിലായിരുന്നു പോസ്റ്റര്‍ ലേലത്തിനു വച്ചത്.

അമേരിക്കയിലെ പ്രശസ്ത ആര്‍ട്ടിസ്റ്റ് ഷെപ്പേഡ് ഫെയ്‌റിയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ഒബാമ മത്സരിച്ച വേളയില്‍ ഫെയ്‌റി നിരവധി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരുന്നു. ഹോപ് പരമ്പരയില്‍ പെട്ട ഈ പോസ്റ്റര്‍ എസ്‌ക്വയര്‍ മാഗസിന്റെ കവറില്‍ 2009ല്‍ വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.