സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എന്‍ എച്ച് എസ്സിന്റെ കീഴിലുള്ള രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ അംഗീകാരം. എന്‍ എച്ച് എസ്സിനെ സ്വകാര്യമേഖലയിലെ കമ്പനികളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍, ഇതു പ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് എന്‍ എ്ച്ച് എസ്സ് ഹോസ്പിറ്റലിലെ രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ മാത്രമല്ല അവിടങ്ങളിലേക്ക് തങ്ങളുടെ പരീക്ഷണങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള അനുമതിയും ഇതുവഴി ലഭ്യമാക്കും.
ശരിയായ രീതിയിലുള്ള നിയമ പരിരക്ഷയുടെ അടിസ്ഥാനത്തില്‍ ഈ കരാര്‍ നിലവില്‍ കൊണ്ടുവന്നാല്‍ ഇത് ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായി മാറുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ രംഗത്തു വന്നു കഴിഞ്ഞു. എന്‍ എച്ച് എസ്സിന്റെ കീഴിലുള്ള മെഡിക്കല്‍ റിക്കോര്‍ഡുകള്‍ സ്വകാര്യ മേലയ്ക്ക് നല്‍കുന്നതിനെതിരെ ഭൂരിഭാഗം വരുന്ന സംഘടനകളും എതിര്‍പ്പുകളുമായി രംഗത്തെത്തികഴിഞ്ഞു. എന്‍ എച്ച് എസ്സിനെ സ്വകാര്യ വത്കരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണീ നടപടിയെന്നും ഇവര്‍ ആരോപിക്കുന്നു.
ബ്രിട്ടന്‍ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനുള്ള സാദ്ധ്യതകള്‍ കാണുന്നുണ്ടെന്നും അതില്‍ നിന്നും ആരോഗ്യ മേഖലയെ രക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി എന്ന രീതിയിലാണീ തീരുമാനമെന്നും ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇതു വഴി രോഗികള്‍ക്ക് ഏറ്റവും കൂടിയ രീതിയിലുള്ള പരിചരണം ലഭ്യമാക്കുന്നതിനും ഗവണ്‍മെന്റ് ഇതുവഴി തുക സമ്പാദിക്കുന്നതിനും സഹായിക്കുമെന്നും ഇവര്‍ അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രധാനപ്പെട്ട രാജ്യമായി വളര്‍ന്നു വരുവാന്‍ സാധ്യതയുള്ള രാജ്യമാണ് ബ്രിട്ടന്‍. എന്‍ എച്ച് എസ്സിന്റെയും സ്വകാര്യ മേഖലയുടെയും ഒരുമിപ്പിക്കലിലൂടെ ഇതിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
ഇതില്‍ വിവരങ്ങളുടെ കൈമാറല്‍ മാത്രമല്ല പുതിയ രീതിയിലുള്ള പരീക്ഷണങ്ങള്‍ ആരോഗ്യമേഖലയില്‍ ഒത്തൊരുമിച്ച് ചെയ്യുന്നതിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് എന്‍ എച്ച് എസ്സുകളില്‍ പുതിയ മരുന്നുകളും ചികിത്സാ രീതികളും കൊണ്ടുവരുന്നതിന് സഹായിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താക്കള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ഇങ്ങനെ നല്‍കുന്ന രേഖകള്‍ക്ക് എ്‌ന്തെങ്കിലും ചാര്‍ജ്ജ് ഈടാക്കുമോ ഇല്ലയോ എന്നിതുവരെ അറിവായിട്ടില്ലെങ്കിലും രേഖകളിലെ ആളുകളെ സംബന്ധിച്ച വിവരങ്ങല്‍ മറച്ചുവെച്ചായിരിക്കും വിവരങ്ങള്‍ നല്‍കുക എന്ന്‌റിവായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല