1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2011

ലണ്ടന്‍: വേതന വര്‍ദ്ധനയും പെന്‍ഷനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.

സമരം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അഭിപ്രായ വോട്ടെടുപ്പ് അടുത്ത മാസം നടത്തുമെന്ന് യുണൈറ്റ് യൂണിയന്‍ അറിയിച്ചു.

സമരത്തിന് അനുകൂലമായി വോട്ടു ചെയ്യപ്പൊട്ടാല്‍ രാജ്യവ്യാപകമായി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടാവാന്‍ ഇടയാക്കിയേക്കും.

രാജ്യത്താകെയുള്ള മൂവായിരത്തോളം ടാങ്കര്‍ ഡൈവര്‍മാര്‍ക്ക് പത്തു വര്‍ഷമായി കാര്യമായ വേതനവര്‍ദ്ധനയുണ്ടായിട്ടില്ല.

എണ്ണ വില കുതിച്ചുയരുകയും കമ്പനികള്‍ വന്‍ ലാഭം കൊയ്യുകയും ചെയ്തിട്ടും ടാങ്കര്‍ ഡ്രൈവര്‍മാരെ ആരും പരിഗണിക്കുന്നില്ലെന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി ലെന്‍ മക് ക്‌ളസ്‌കി ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.