മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ അടച്ചിടുന്നു. ഡിസംബര്‍ 16ന് സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളും അടച്ചിടാനാണ് തിയറ്ററുടമകളുടെ സംഘടനയായ തമിഴ്‌നാട് തിയറ്റര്‍ ഓണര്‍ അസോസിയേഷന്‍ പദ്ധതിയിടുന്നത്.
ഡിസംബര്‍ അഞ്ചിന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. മിക്കവാറും തിയറ്ററുകള്‍ അടച്ചിട്ട് തന്നെയായിരിക്കും പ്രതിഷേധം പ്രകടിപ്പിയ്ക്കുക.
ഇതിന് പുറമെ തമിഴ് സിനിമാരംഗത്തെ ഒട്ടേറെ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. സണ്‍ ടിവി ചാനല്‍ അവകാശം നേടിയ സിനിമകളുടെ പ്രദര്‍ശന വിലക്ക് പിന്‍വലിയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല